വോട്ട് ചെയ്യാൻ പുറപ്പെട്ട മൂന്നംഗ കുടുംബം സഞ്ചരിച്ച കാറിന് തീപ്പിടിച്ചു: ആളപായമില്ല കാർ പൂർണ്ണമായും കത്തിനശിച്ചു,അഗ്നി രക്ഷസേന തീയണച്ചു

മുക്കം : ലോക് സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോകുകയായിരുന്ന മൂന്നംഗകുടുംബം സഞ്ചരിച്ച കാറിന് തീപ്പിടിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ കക്കാടം പൊയിൽ പാമ്പുകാവിൽ വെച്ചാണ് സംഭവം. കക്കാടംപൊയിൽ സ്വദേശി ജോൺ എബ്രഹാം ഭാര്യയും സഹോദരിയും സഞ്ചരിച്ച KL 11 AY 1442 രജിസ്ട്രേഷൻ നമ്പറുള്ള റിനോ ഡസ്റ്റർ കാറിനാണ് ഓടിക്കൊണ്ടിരുന്നതിനിടെ തീപിടിച്ചത്. പുകഞ്ഞ് കത്തുന്നത് കണ്ട ഉടനെ കാറിലുള്ളവർ പുറത്തിറങ്ങിയതിനാൽ വൻ അപകടമാണ് ഒഴിവായത്.

ഇതിനിടെ എതിർ ദിശയിൽ പോകുകയായിരുന്ന കിയ സോണറ്റ് കാറിൽ ഇടിച്ച് അതിലുണ്ടായിരുന്ന കുട്ടിക്ക് ചെറിയ പരിക്ക് പറ്റി. വിവരം ലഭിച്ച് സ്ഥലത്തെത്തിയ മുക്കം അഗ്നിരക്ഷാ സേനയാണ് തീയണച്ചത്. സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ പി. അബ്ദുൽ ഷുക്കൂർ, സീനിയർ ഫയർ ഓഫീസർ സി. മനോജ്‌, സേനാംഗങ്ങളായ ഒ. അബ്ദുൽ ജലീൽ, കെ. നിയാസ്, നജ്മുദ്ധീൻ ഇല്ലത്തൊടി, കെ. ടി. ജയേഷ്, കെ. ഷനീബ്, സി. എഫ്. ജോഷി എന്നിവർ ചേർന്നാണ് തീയണച്ചത്.

spot_img

Related Articles

Latest news