നിയന്ത്രണം വിട്ട കാർ ഫർണിച്ചർ ഷോറൂമിലേക്ക് ഇടിച്ചു കയറി

കോഴിക്കോട് പുതിയറ സിംപിൾ ഫർണിച്ചറിലേക്ക് കാർ ഇടിച്ചു കയറി. ആളപായമില്ല.

എതിർ വശത്തുള്ള ഹുണ്ടായ് ഷോറൂമിൽ നിന്നും പുറത്തിറക്കിയ പുതിയ ഹുണ്ടായ് ഗ്രാന്റ് ഐടെൻ നിയോസ് കാർ ആണ് സിംപിൾ ഫർണിച്ചറിലേക്ക് ഇടിച്ചു കയറിയത്. മുൻവശത്തെ ഗ്ലാസുകൾ തകർന്നു. നാശനഷ്ടം കണക്കാക്കി വരുന്നു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് നിഗമനം. പുതിയ കാറിന്റെ നാരങ്ങ കയറ്റിയുള്ള വിശ്വാസപരമായ ചടങ്ങുകൾക്കിടെയാണ് അപകടം. വെള്ളിയാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടോടെയാണ് അപകടമുണ്ടായത്.

spot_img

Related Articles

Latest news