താങ്കള്‍ മഹാരാജാവല്ല, മുഖ്യമന്ത്രിയാണെന്ന് സതീശന്‍, ജനങ്ങളുടെ ദാസനാണെന്ന് മുഖ്യമന്ത്രിയുടെ മറുപടി; നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്‌പോര്‌

തിരുവനന്തപുരം: നിയമസഭയില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി ഭരണപക്ഷവും, പ്രതിപക്ഷവും. എസ്.എഫ്.ഐയുടെ അതിക്രമങ്ങള്‍ക്കെതിരായ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചശേഷം പ്രതിപക്ഷ നേതാവ് നടത്തിയ പ്രസംഗത്തില്‍ രൂക്ഷ വിമർശനങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉന്നയിച്ചത്.

താങ്കള്‍ മഹാരാജാവല്ല, ജനങ്ങള്‍ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയാണ് എന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞത്. അതേസമയം, താന്‍ മഹാരാജാവല്ല, ജനങ്ങളുടെ ദാസനാണ് എന്നായിരുന്നു മുഖ്യമന്ത്രി നല്‍കിയ മറുപടി.

‘നിങ്ങള്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ്. നവകേരളസദസ്സില്‍ യാത്ര ചെയ്തപ്പോള്‍ നിങ്ങള്‍ക്ക് തോന്നി നിങ്ങള്‍ മഹാരാജാവാണെന്ന്. നിങ്ങളോട് ഞങ്ങള്‍ പറയുന്നു, നിങ്ങള്‍ മഹാരാജാവല്ല, നിങ്ങള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്.’ -വി.ഡി. സതീശന്‍ പറഞ്ഞു.പ്രതിപക്ഷനേതാവിന്റെ പ്രസംഗത്തില്‍ ഇടപെട്ടുകൊണ്ട് മുഖ്യമന്ത്രി ഇതിന് മറുപടി പറഞ്ഞു. ‘ഞാന്‍ മഹാരാജാവൊന്നുമല്ല, ഞാന്‍ ജനങ്ങളുടെ ദാസനാണ്. എല്ലാ കാലത്തും ജനങ്ങളോടൊപ്പമാണ്. ജനങ്ങളുടെ കൂടെയാണ് നിന്നിട്ടുള്ളത്. ജനങ്ങള്‍ക്കുവേണ്ടി എന്തും ചെയ്യും. ജനങ്ങള്‍ക്കുവേണ്ടിയാണ്. ജനങ്ങളുടെ കൂടെയാണ്. ജനങ്ങളുടെ ദാസനാണ്.’ -മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

spot_img

Related Articles

Latest news