മലപ്പുറം: പാതിവില തട്ടിപ്പ് കേസിൽ നജീബ് കാന്തപുരം എംഎൽഎക്കെതിരായ പരാതി പിൻവലിച്ചു. പുലാമന്തോൾ സ്വദേശിനി നൽകിയ പരാതിയാണ് പിൻവലിച്ചത്. പരാതിക്കാരിക്ക് എംഎൽഎയുടെ നേതൃത്വത്തിലുള്ള മുദ്ര ഫൗണ്ടേഷൻ പണം തിരിച്ചു നൽകി.
പണം തിരികെ നൽകിയതിനാൽ തുടർനടപടികൾക്ക് താല്പര്യമില്ലെന്ന് പരാതിക്കാരി സ്റ്റേഷനിലെത്തി എഴുതി നൽകുകയായിരുന്നു. ഫെബ്രുവരി ഏഴാം തീയതിയാണ് പാതി വില തട്ടിപ്പ് കേസില്‍ നജീബ് കാന്തപുരം എംഎൽഎക്ക് എതിരെ പെരിന്തൽമണ്ണ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. വഞ്ചന കുറ്റമുൾപ്പെടെയുള്ള വകുപ്പുകൾ ആണ് എംഎൽഎയ്ക്കെതിരെ ചുമത്തിയിരുന്നത്.
2024 സെപ്തംബര്‍ 25 നാണ് എംഎല്‍എയുടെ ഓഫീസിലെത്തി പണം നല്‍കിയത്. 40 ദിവസം കഴിഞ്ഞാല്‍ ലാപ്ടോപ് ലഭിക്കുമെന്നാണ് വിശ്വസിപ്പിച്ചത്. എന്നാല്‍ പണമോ ലാപ്ടോപ്പോ ലഭിക്കാത്തതിനെ തുടർന്ന്. അതേസമയം നജീബ് കാന്തപുരത്തിന്റെ പരാതിയിലും പെരിന്തൽമണ്ണ പൊലീസ് കേസെടുത്തിട്ടുണ്ട്.