ആധാർ കാർഡിലെ തിരിച്ചറിയൽ വിലാസം അടക്കമുള്ള വിവരങ്ങൾ 2024 മാർച്ച് 14വരെ സൗജന്യമായി പുതുക്കാം. വിവരങ്ങൾ പുതുക്കാനുള്ള അവസാന തീയതി നാളെ അവസാനിക്കുമെന്ന് തെറ്റിദ്ധാരണ വരുന്നതോടെ അക്ഷയ കേന്ദ്രങ്ങളിലും ആധാർ സേവന കേന്ദ്രങ്ങളിലും ജനത്തിരക്ക് ഏറിയിരുന്നു. ഈ സാഹചര്യത്തിലാണ് ആധാർ പുതുക്കാനുള്ള അവസാന ദിനം മാർച്ച് 14 വരെ നീട്ടിയിരിക്കുന്നു എന്ന് അധികൃതർ വ്യക്തമാക്കിയത്.
https://myaadhaar.uidai.gov.in പോര്‍ട്ടല്‍ സന്ദര്‍ശിച്ച ശേഷം വിവരങ്ങള്‍ നിങ്ങള്‍ക്ക് തന്നെ അപ്ഡേറ്റ് ചെയ്യാം. ആധാര്‍ നമ്പര്‍ മാത്രം ഉപയോഗിച്ചാല്‍ മതി. ഒടിപി നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത നമ്പറിലേക്ക് വരും. ഡോക്യുമെന്റ് അപ്ഡേറ്റില്‍ തെറ്റുണ്ടെങ്കിലും മാറ്റാവുന്നതാണ്. പകരം പുതിയ രേഖകള്‍ നല്‍കണം. ഐഡന്റിറ്റി വിവരങ്ങളും, അഡ്രസും വെബ്സൈറ്റില്‍ നല്‍കണം. ആധാര്‍ പുതുക്കുന്ന സമയത്ത് ഒരു ഒടിപി നിങ്ങള്‍ക്ക് ലഭിക്കേണ്ടതുണ്ട്. ഇത് ലഭ്യമാവണമെങ്കില്‍ ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കണം. ഇക്കാര്യം ഉറപ്പ് വരുത്തണം.
ഐഡന്റിറ്റി, മേല്‍വിലാസം, ജനന തിയതി, ലിംഗം, എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്‌കാന്‍ ചെയ്ത കോപ്പിയും കൈയ്യിലുണ്ടാവണം. ആധാര്‍ വെബ്സൈറ്റില്‍ അക്കൗണ്ട് ഉള്ളവരാണെങ്കില്‍ ആദ്യം അതില്‍ ലോഗിന്‍ ചെയ്യണം. ഇല്ലാത്തവരാണെങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ട് വേണം ആധാര്‍ പുതുക്കാന്‍ തുടങ്ങേണ്ടത്.