പെൻഷൻ ലഭിച്ചില്ല, ഭിന്നശേഷിക്കാരൻ ആത്മഹത്യ ചെയ്തു

കോഴിക്കോട് ചക്കിട്ടപ്പാറയിൽ ഭിന്നശേഷിക്കാരൻ ആത്മഹ്യ ചെയ്തു. വളയത്ത് ജോസഫ് ആണ് മരിച്ചത്. 74 വയസായിരുന്നു. അഞ്ച മാസമായി പെൻഷൻ ലഭിക്കാത്തതിനെ തുടർന്നാണ് ആത്മഹത്യ ചെയ്‌തത്‌. പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ആത്മഹത്യ ചെയ്യുമെന്ന് നേരത്തെ പറഞ്ഞിരുന്നു. പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് പൊലീസിലും പഞ്ചായത്തിലും പരാതി നൽകിയിരുന്നു. പെൻഷൻ മുടങ്ങിയതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ഇയാളുടെ കുടുംബം. അയൽവാസികളാണ് ജോസഫിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

നവംബർ 9നാണ് തനിക്കും
ഭിന്നശേഷിക്കാരിയായ മകൾക്കും പെൻഷൻ നൽകണമെന്ന് ആവശ്യപ്പെട്ട് ജോസഫ് പരാതി നൽകിയത്. 15
ദിവസത്തിനകം പെൻഷൻ
അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ജില്ലാ
കളക്ടർ, എസ് എച്ച്‌ ഒ എന്നിവർക്കാണ് കത്ത് നൽകിയത്.

അതേസമയം പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ കത്തിൽ പെൻഷൻ അനുവദിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നു. പഞ്ചായത്ത് സെക്രട്ടറിക്ക് രണ്ടാമത് നൽകിയ പരാതിയിൽ കടം വാങ്ങി മടുത്തുവെന്നും മകൾ കിടപ്പ് രോഗിയാണെന്നും പറഞ്ഞിരുന്നു.

spot_img

Related Articles

Latest news