ക്രഷര്‍ – ക്വാറി വ്യവസായ ഏകോപനസമിതി ജില്ലാ കമ്മിറ്റി അനിശ്ചിതകാല സമരം തുടങ്ങി

പാലക്കാട്: പാസ് അനുവദിക്കണമെന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച്‌, ക്രഷര്‍ – ക്വാറി വ്യവസായ ഏകോപനസമിതി ജില്ലാ കമ്മിറ്റി അനിശ്ചിതകാല സമരം തുടങ്ങി.
സ്ഥാപനങ്ങളും വാഹനങ്ങളും പ്രവര്‍ത്തനം നിറുത്തിയാണ് സമരം നടത്തുന്നതെന്ന് ക്രഷര്‍ ക്വാറി വ്യവസായ ഏകോപന സമിതി ജനറല്‍ കണ്‍വീനര്‍ തോപ്പില്‍ സുലൈമാന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സര്‍ക്കാര്‍ തലത്തില്‍ അനുകൂലമായ നിലപാട് എടുക്കുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥ തലത്തില്‍ അതെല്ലാം അട്ടിമറിക്കപ്പെടുകയാണ്. ക്വാറികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്യോഗസ്ഥ തലത്തില്‍ അനുമതി നിഷേധിക്കുന്നത് മൂലം വീട് നിര്‍മ്മാണത്തിന് പോലും കരിങ്കല്‍ ഉത്പന്നങ്ങള്‍ ലഭിക്കാത്ത സഹാചര്യമാണുള്ളത്. തമിഴ്നാട്, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കരിങ്കല്‍ ഉത്പന്നങ്ങള്‍ കേരളത്തിലേക്ക് വരുന്നത്. സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട റവന്യു വരുമാനമാണ് ഇതിലൂടെ നഷ്ടമാകുന്നത്.ശാസ്ത്രീയമായ പിന്‍ബലമില്ലാത്ത ആരോപണങ്ങളാണ് ക്വാറികള്‍ക്കെതിരെ ഉന്നയിക്കപ്പെടുന്നതെന്നും ഏകോപന സമിതി കുറ്റപ്പെടുത്തി.

മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പില്‍ നിന്ന് അനുവദിച്ച്‌ കിട്ടേണ്ട രേഖകള്‍ക്കുള്ള കാലതാമസം ഒഴിവാക്കുക, സാമഗ്രികളുടെ വില വര്‍ദ്ധനവ് തടയുന്നതിനായി ക്രഷര്‍ ക്വാറി യൂണിറ്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നതിന് നടപടി സ്വീകരിക്കുക, തൊഴില്‍ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനൊപ്പം വ്യവസായത്തിനുള്ള എല്ലാ ആനുകൂല്യങ്ങളും അനുവദിക്കുക, പകല്‍ സമയങ്ങളില്‍ നാലുമണിക്കൂര്‍ ടിപ്പര്‍ ലോറികള്‍ റോഡിലിറങ്ങുന്നതിനുള്ള മറ്റുവാഹനങ്ങള്‍ക്കില്ലാത്ത നിരോധനം പിന്‍വലിക്കുക, അമിതഭാരം കയറ്റി എന്ന ആരോപണത്താല്‍ അന്യായമായി ഭാരിച്ച പിഴ ചുമത്തുന്ന ആര്‍.ടി.ഒയുടെ നടപടി പിന്‍വലിക്കുക തുടങ്ങി ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നത്. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടിയുണ്ടാകുന്നത് വരെ സമരം തുടരുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

spot_img

Related Articles

Latest news