നാട്ടിലേക്ക് പെട്ടിയുമായി യാത്ര തിരിച്ചയാള്‍ മറ്റൊരു പെട്ടിയില്‍ യാത്രയാകുന്ന വിധി.

നാട്ടിലേക്ക് ബന്ധുക്കളെ കാണാന്‍ പെട്ടിയും പായ്ക്ക് ചെയ്ത് യാത്ര തിരിച്ച യുവാവ് വിമാനത്താവളത്തില്‍ എത്തുന്നതിന് മുന്‍പേ മരണപ്പെട്ട സംഭവത്തെ കുറിച്ചാണ് അഷറഫ് താമരശ്ശേരി എഴുതുന്നത്.കഴിഞ്ഞ ദിവസം മരണപ്പെട്ടവരില്‍ ഒരു സഹോദരന്‍ ചെറിയ അവധിക്ക് നാട്ടിലേക്ക് തിരിച്ചതായിരുന്നു. ഏതാനും ദിവസത്തേക്കുള്ള യാത്രയായതിനാല്‍ ഭാര്യയേയും മക്കളേയും കൂടാതെയാണ് യാത്ര പുറപ്പെട്ടത്. ഇത്തരം യാത്രകളില്‍ എയര്പോര്ട്ടിലെത്തി എമിഗ്രെഷന്‍ കഴിഞ്ഞാല്‍ പതിവായുള്ള ഒരു വിളിയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു കുടുംബം. വിമാനത്തിന്റെ സമയമായിട്ടും വിളി വരാതിരുന്നപ്പോള്‍ വീട്ടുകാര്‍ അങ്ങോട്ട് വിളിക്കുകയായിരുന്നു. ഫോണെടുത്തത് പൊലീസായിരുന്നു. നാട്ടിലേക്ക് പുറപ്പെട്ട യാത്ര പാതി വഴിയില്‍ നിലച്ചു പോയി. ആ സഹോദരന്റെ അവസാന ശ്വാസവും നിന്ന് പോയതോടെ…. പിന്നീടുള്ള എന്നന്നേക്കുമുള്ള യാത്രയും യാത്രയാക്കലും നമ്മള്‍ ഓര്‍ക്കാന്‍ പോലും ആഗ്രഹിക്കാത്തതാണ്.

പെട്ടിയുമായി യാത്ര തിരിച്ചയാള്‍ മറ്റൊരു പെട്ടിയില്‍ യാത്രയാകുന്ന സങ്കടകരമായ വിധി. ഇത്രയേ ഉള്ളൂ മനുഷ്യരുടെ അവസ്ഥ.

spot_img

Related Articles

Latest news