ലോക്സഭ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിലും കേന്ദ്രമന്ത്രി അമിത്ഷാ ഗാന്ധിനഗറിലും മത്സരിക്കും. കേരളത്തില്‍12 സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
ബിജെപി സ്ഥാനാർത്ഥിയാകും. കാസർകോഡ് – എം എല്‍ അശ്വനി, തൃശൂർ – സുരേഷ് ഗോപി, ആലപ്പുഴ – ശോഭ സുരേന്ദ്രൻ, പത്തനംതിട്ട – അനില്‍ ആന്റണി, കണ്ണൂർ – സി രഘുനാഥ്, മലപ്പുറം – ഡോ. അബ്ദുള്‍ സലാം, വടകര – പ്രഫുല്‍ കൃഷ്ണ, പൊന്നാനി – നിവേദിത സുബ്രഹ്മണ്യം,
ആറ്റിങ്ങല്‍ – വി മുരളീധരൻ, കോഴിക്കോട് – എം ടി രമേശ്, പാലക്കാട് – സി കൃഷ്ണകുമാർ എന്നിവരാണ് ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടിയവർ.