ദുബായ്: ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് യാത്രാ വിമാനങ്ങള്‍ക്കുളള്ള വിലക്ക് ജൂണ്‍ 14 വരെ നീട്ടിയതായി എമിറേറ്റ്‌സ് എയര്‍വേസ് അറിയിച്ചു. 14 ദിവസത്തിനിടെ ഇന്ത്യവഴി യാത്ര ചെയ്തവര്‍ക്ക് ഏതു രാജ്യത്തുനിന്നും യു.എ.ഇയിലേക്ക് വരാനാവില്ലെന്നും എമിറേറ്റസ് പത്രക്കുറിപ്പില്‍ അറിയിച്ചു.
യു.എ.ഇ പൗരന്മാര്‍ക്കും യു.എ.ഇ ഗോള്‍ഡന്‍ വിസയുള്ളവര്‍ക്കും, നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും പുതുക്കിയ കോവിഡ് പ്രോട്ടോക്കൊളിനു വിധേയമായി യാത്രാവിലക്കില്‍ ഇളവുണ്ടെന്നും എമിറേറ്റസ് വെബ്‌സൈറ്റില്‍ അറിയിച്ചു.
ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് അനിശ്ചതമായി നീട്ടുന്നതായി ജനല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ ഈ മാസാദ്യം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ ഇപ്പോഴാണ് ജൂണ്‍ 14 വരെ നീട്ടിക്കൊണ്ടുള്ള എമിറേറ്റ്‌സ് അറിയിപ്പ്.
ടിക്കറ്റുകള്‍ പിന്നീടുള്ള യാത്രക്ക് ഉപയോഗിക്കാമെന്നും ബുക്കിംഗ് ഓഫീസുമായി ബന്ധപ്പെട്ടാല്‍ മതിയെന്നും എയര്‍ലൈന്‍സ് അറിയിച്ചു.