മാസ്‌ക്ക് ധരിക്കാതെ തെരുവിൽ ബൈക്കോടിച്ച ബ്രസീല്‍ പ്രസിഡന്റിന് സര്‍ക്കാര്‍ പിഴയിട്ടു

സാവോ പോളാ- കോവിഡ് പ്രതിരോധ ചട്ടങ്ങള്‍ ലംഘിച്ച് മാസ്‌ക് ധരിക്കാതെ മോട്ടോര്‍സൈക്കിള്‍ റാലി നയിച്ച ബ്രസീല്‍ പ്രസിഡന്റ് ജയിര്‍ ബോല്‍സൊനാരോയ്ക്ക് സര്‍ക്കാര്‍ പിഴയിട്ടു. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന നിയമം ലംഘിച്ചതിന് 110 ഡോളര്‍ (8000 രൂപ) പിഴയിട്ടതായി സാവോ പോളോ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ശനിയാഴ്ചയാണ് തന്റെ അണികളുടെ മോട്ടോര്‍സൈക്കിള്‍ റാലിയെ നയിച്ച് ബോള്‍സെനാരോ നഗരത്തിലൂടെ ബൈക്കോടിച്ചത്. ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കിലും റാലിയില്‍ പങ്കെടുത്തവര്‍ ഭൂരിപക്ഷത്തിനും മാസ്‌ക് ഇല്ലായിരുന്നു. റാലിക്കു ശേഷം ഒരു കാറിനു മുകളില്‍ കയറി ബോല്‍സൊനാരോ റാലിയില്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്തു. വാക്‌സിനെടുത്തവര്‍ക്ക് മാസ്‌ക് അനാവശ്യമാണെന്ന് അദ്ദേഹം പ്രസംഗിച്ചു. എന്നാല്‍ പൊതുസ്ഥലത്ത് മാസ്‌ക് നിര്‍ബന്ധമാണെന്ന് പൊതുജനാരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പും ചട്ടവുമുണ്ട്. വാക്‌സിനെടുത്തവര്‍ മാസ്‌ക് ധരിക്കേണ്ടെന്ന തന്റെ വാദത്തെ എതിര്‍ക്കുന്നവര്‍ ശാസ്ത്രത്തില്‍ വിശ്വസിക്കുന്നില്ലെന്നും വാക്‌സിനെടുത്താല്‍ ഒരിക്കലും വൈറസ് പടരില്ലെന്നുമാണ് ബോള്‍സൊനാരോ പ്രസംഗിച്ചത്. മാസ്‌കിടാത്തതിന് പിഴയിട്ടതു സംബന്ധിച്ച് പ്രസിഡന്റിന്റെ ഓഫീസ് പ്രതികരിച്ചിട്ടില്ല.

spot_img

Related Articles

Latest news