മുംബൈ : സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ.
കൂടാതെ മൂന്ന് മാസത്തേക്ക് പൈലറ്റ്-ഇന്‍-കമാന്‍ഡറുടെ ലൈസന്‍സും ഏവിയേഷന്‍ റഗുലേറ്റര്‍ സസ്പെന്‍ഡ് ചെയ്തു. എയര്‍ ഇന്ത്യയുടെ ഇന്‍- ഫ്ളൈറ്റ് സര്‍വീസ് ഡയറക്ടര്‍ക്ക് മൂന്ന് ലക്ഷം രൂപയും പിഴ ചുമത്തി.
ഡിജിസിഎയുടെ സിവില്‍ ഏവിയേഷന്‍ ആവശ്യകതകള്‍ ലംഘിച്ചതിനാണ് 30 ലക്ഷം രൂപ എയര്‍ ഇന്ത്യയ്ക്ക് പിഴ ചുമ്ത്തിയത്. ഡിജിസിഎ സിവില്‍ ഏവിയേഷന്‍ ആവശ്യകതകളിലെ 141-ാം എയര്‍ക്രാഫ്റ്റ് നിയമം ലംഘിച്ചതിനാണ് പൈലറ്റ് ഇന്‍ കമാന്‍ഡറുടെ ലൈസന്‍സ് 3 മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. കൃത്യനിര്‍വഹണത്തില്‍ പരാജയപ്പെട്ടതിനാണ് എയര്‍ ഇന്ത്യയുടെ ഫ്ളൈറ്റ് സര്‍വീസ് ഡയറക്ടര്‍ക്ക് 3 ലക്ഷം രൂപ പിഴ ചുമത്തിയത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 26-നാണ് വിമാനത്തില്‍ വച്ച് ശങ്കര്‍ മിശ്ര സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിക്കുന്നത്. ന്യൂയോര്‍ക്ക്-ഡല്‍ഹി വിമാനത്തിലായിരുന്നു മിശ്രയുടെ അതിക്രമം. സംഭവ സമയത്ത് മിശ്ര മദ്യ ലഹരിയിലായിരുന്നു. വൈകാതെ തന്നെ സ്ത്രീ പരാതി നല്കിയികരുന്നെങ്കിലും എയര്‍ഇന്ത്യ കേസ് പോലീസിന് കൈമാറുന്നതില്‍ ദിവസങ്ങള്‍ വൈകിപ്പിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷ നിയമ പ്രകാരം സെക്ഷന്‍ 294 (പൊതു സ്ഥലത്തെ അസ്ലീല പ്രവൃത്തി), സെക്ഷന്‍ 354 (സ്ത്രീകള്‍ക്കെതിരെയുളള അക്രമാസക്തമായ ബലപ്രയോഗം, അപമാനിക്കല്‍), സെക്ഷന്‍ 509 ( സ്ത്രീയെ അപമാനിക്കുന്ന തരത്തിലുള്ള വാക്ക്, പ്രവൃത്തി) എന്നീ വകുപ്പുകള്‍ പ്രകാരവും എയര്‍ക്രാഫ്റ്റ് നിയമത്തിലെ സെക്ഷന്‍ 510(മദ്യപിച്ച്് പൊതുസ്ഥലത്ത് മോശമായി പെരുമാറുക) എന്ന വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.