കോഴിക്കോട് ലോഡ്ജില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത അകലുന്നില്ല

കോഴിക്കോട്: ലോഡ്ജില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത അകലുന്നില്ല. ഇന്നലെയാണ് എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയില്‍ മലപ്പുറം വെട്ടത്തൂർ തേലക്കാട് പന്താലത്ത് ഹൗസില്‍ ഫസീല(35)യെ മരിച്ച നിലയില്‍ കണ്ടെത്തിയത്.രണ്ടു ദിവസം മുമ്പാണ് ഇവർ തിരുവില്വാമല സദേശി സനൂഫിനെപ്പം ലോഡ്ജിലെത്തി മൂന്നു ദിവസത്തേക്ക് മുറിയെടുത്തത്. എന്നാല്‍, ഇവർ മരിച്ചതിന് പിന്നാലെ സനൂഫ് സ്ഥലംവിടുകയായിരുന്നു എന്നാണ് പൊലീസ് കരുതുന്നത്. ഇയാള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

മുറിക്കുള്ളില്‍ ബലപ്രയോഗം നടന്നതിന്റെ അടയാളങ്ങളൊന്നുമില്ല. അതുകൊണ്ട് കൊലപാതകമാണോ എന്ന് വ്യക്തമല്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളു. യുവതി മരിച്ചതിന് പിന്നാലെ സനൂഫ് രക്ഷപെട്ടതാകാം എന്നാണ് പൊലീസിന്റെ നിഗമനം. ഇയാള്‍ ഉപയോഗിച്ചിരുന്ന കാർ ഇന്നലെ രാത്രിയില്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ചക്കാന്തറയിലെ സ്‌കൂളിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിവായിരുന്നു വാഹനം. വണ്ടിയുടെ നമ്പർ കണ്ടാണ് തിരിച്ചറിഞ്ഞത്.

രണ്ടുതവണ വിവാഹമോചിതയായ ആളാണ് ഫസീല. വിവാഹമോചനക്കേസ് നടക്കുന്നതിനിടയിലാണ് സനൂഫിനെ പരിചയപ്പെടുന്നത്. സനൂഫിന്റെപേരില്‍ ഫസീല ഒറ്റപ്പാലത്ത് നേരത്തേ പീഡനക്കേസ് കൊടുത്തിരുന്നു. വീണ്ടും അയാളുമായി സൗഹൃദത്തിലാവുകയായിരുന്നു. സനൂഫ് ലോഡ്ജില്‍ നല്‍കിയ മേല്‍വിലാസത്തിലല്ല അയാള്‍ താമസിച്ചിരുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം.മരണവിവരമറിഞ്ഞ് ഫസീലയുടെ ബന്ധുക്കള്‍ കോഴിക്കോട്ടെത്തി. ലോഡ്ജ് മുറിയില്‍നിന്ന് ആധാർകാർഡുള്‍പ്പെടെയുള്ളവ കണ്ടെത്തിയിട്ടുണ്ട്.

spot_img

Related Articles

Latest news