റിപ്പബ്ലിക് ദിനത്തില്‍ അച്ഛന്റേയും അമ്മയുടേയും സാന്നിധ്യത്തില്‍ സല്യൂട്ട് സ്വീകരിച്ചതിലെ സന്തോഷം പങ്കുവച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ ഫേസ്ബുക്കിലെഴുതിയ വൈകാരികമായ കുറിപ്പ് ശ്രദ്ധ നേടുന്നു.
താന്‍ സല്യൂട്ട് സ്വീകരിച്ചപ്പോള്‍ അച്ഛന്റേയും അമ്മയുടേയും മുഖത്തുകണ്ട സന്തോഷത്തെക്കുറിച്ചാണ് കളക്ടര്‍ വി ആര്‍ കൃഷ്ണതേജയുടെ പോസ്റ്റ്. ഇന്ന് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ കളക്ടര്‍ക്കൊപ്പം അദ്ദേഹത്തിന്റെ മാതാപിതാക്കളും ഉണ്ടായിരുന്നു. മനസില്‍ ഐഎഎസ് മോഹം പൊട്ടിമുളച്ച നിമിഷം മുതല്‍ താന്‍ കൊണ്ടുനടന്ന സ്വപ്‌നമാണ് ഇന്ന് സാക്ഷാത്കരിച്ചതെന്നും പോസ്റ്റിലൂടെ കളക്ടര്‍ വിശദീകരിച്ചു.
തന്റെ ആഗ്രഹങ്ങള്‍ക്കെല്ലാം കരുത്തായി നിന്നത് അച്ഛന്റേയും അമ്മയുടേയും മുഖങ്ങളായിരുന്നുവെന്ന് കളക്ടര്‍ പറയുന്നു. ജീവിത്തില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട മേഖലയില്‍ ആഗ്രഹിച്ച വിജയം നേടാനാകാതെ തളരുന്നു എന്ന് തോന്നുമ്ബോള്‍ നമ്മുടെ അച്ഛന്റേയും അമ്മയുടേയും മുഖം ഓര്‍ക്കണം. നമ്മുടെ സ്വപ്നം സാക്ഷാത്ക്കരിച്ച് നമ്മള്‍ വിജയിച്ച് കാണുമ്ബോള്‍ അവരുടെ മുഖത്തുണ്ടാവുന്ന സന്തോഷം നമ്മുടെ മനസിലേക്ക് കൊണ്ട് വരണം. ആ ഒരു ചിന്ത മാത്രം മതി ഏത് പ്രതിസന്ധിയേയും തരണം ചെയ്ത് വിജയത്തിലേക്ക് മുന്നേറാന്‍ എന്ന് തന്റെ ജീവിതം ഉദാഹരണമായി ചൂണ്ടിക്കാട്ടി കളക്ടര്‍ ഓര്‍മിപ്പിക്കുന്നു.
ഐ.എ.എസ്. എന്ന സ്വപ്നം എന്നില്‍ പൊട്ടിമുളച്ച നിമിഷം മുതല്‍ ഞാന്‍ മനസില്‍ കൊണ്ടു നടന്ന ആഗ്രഹം ഇന്ന് നിറവേറ്റാനായി. നമ്മുടെ ഇന്ത്യ മഹാരാജ്യത്തിന്റെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ റിപബ്ലിക് ദിനത്തില്‍ ഞാന്‍ സല്യൂട്ട് സ്വീകരിക്കുന്നത് എന്റെ അച്ഛന്റെയും അമ്മയുടേയും സാന്നിധ്യത്തില്‍ ആകണമെന്നതായിരുന്നു ആ സ്വപ്നം. ഇന്ന് എന്റെയാ വലിയ സ്വപ്നം സാക്ഷാത്ക്കരിക്കാനായി.
അച്ഛന്റെയും അമ്മയുടേയും കൂടെയാണ് ഞാനിന്ന് റിപബ്ലിക് ദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. എന്റെ സമീപത്തായി സദസില്‍ അവരും ഉണ്ടായിരുന്നു. ഞാന്‍ സല്യൂട്ട് സ്വീകരിച്ചതിന് ശേഷം അച്ഛന്റേയും അമ്മയുടേയും കണ്ണുകള്‍ സന്തോഷം കൊണ്ട് നിറയുന്നത് കണ്ടു. ഒരുപാട് വര്‍ഷത്തെ പരിശ്രമത്തിന് പുറമേ നിരവധി പ്രതിസന്ധികളെയും തരണം ചെയ്താണ് ഇന്ന് എന്റെ സ്വപ്നം സാക്ഷാത്ക്കരിക്കാനായത്.
ജീവിത്തില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട മേഖലയില്‍ ആഗ്രഹിച്ച വിജയം നേടാനാകാതെ തളരുന്നു എന്ന് തോന്നുമ്ബോള്‍ നമ്മുടെ അച്ഛന്റേയും അമ്മയുടേയും മുഖം ഓര്‍ക്കണം. നമ്മുടെ സ്വപ്നം സാക്ഷാത്ക്കരിച്ച് നമ്മള്‍ വിജയിച്ച് കാണുമ്ബോള്‍ അവരുടെ മുഖത്തുണ്ടാവുന്ന സന്തോഷം നമ്മുടെ മനസിലേക്ക് കൊണ്ട് വരണം. ആ ഒരു ചിന്ത മാത്രം മതി ഏത് പ്രതിസന്ധിയേയും തരണം ചെയ്ത് വിജയത്തിലേക്ക് മുന്നേറാന്‍.
എല്ലാവര്‍ക്കും എന്റെ റിപബ്ലിക് ദിനാശംസകള്‍