തിരുവനന്തപുരം :പ്രധാനമന്ത്രി മോദിയുടെ രാജി ആവശ്യപ്പെട്ടു വെൽഫെയർ പാർട്ടി കേരള ഘടകം കൂറ്റൻ റാലി നടത്തി. ഒരേസമയം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനേട്ടായിരത്തോളം ആളുകൾ പങ്കെടുത്തു.
മോദി സർക്കാർ രാജ്യത്തെ ശവപ്പറമ്പാക്കിയെന്നും ഭരണഘടനയും ജനാധിപത്യതയും സമ്പൂർണമായി തകർക്കുന്ന ഭരണമാണ് കഴിഞ്ഞ ഏഴ് വർഷമായി രാജ്യത്ത് നടന്നത് എന്നും ഉദ്ഘാടനം ചെയ്ത വെൽഫെയർ പാർട്ടി ദേശീയ അധ്യക്ഷൻ എസ്. ക്യു. ആർ ഇല്യാസ് അഭിപ്രായപ്പെട്ടു.
ഒട്ടനവധി ഭരണഘടനവിരുദ്ധ നടപടികൾ ജനങ്ങളിൽ അടിച്ചേൽപ്പിക്കുകയാണ് മോദി സർക്കാർ ശ്രമിച്ചത് എന്നും കോവിഡ് മഹാമാരി രാജ്യത്ത് പടർന്നു പിടിക്കുമ്പോഴും ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും മുൻകരുതലുകളും എടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു.രാജ്യത്ത് കള്ളപ്പണം വ്യാപകമായി ഒഴുക്കാനാണ് ബിജെപി ശ്രമിച്ചത് എന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു.ഡോ. SQR ഇല്യാസ്,സുബ്രമണി അറുമുഖം,ഹമീദ് വാണിയമ്പലം,കെ.എ ഷഫീഖ്,
സുരേന്ദ്രൻ കരിപ്പുഴ,ഇ.സി ആയിഷ,റസാഖ് പാലേരി,ജബീന ഇർഷാദ്,നജ്ദ റൈഹാൻ,
ജോസഫ് ജോൺ എം,പ്രേമ ജി പിഷാരടി,
ഗോമതി എന്നിവർ റാലിയിൽ പങ്കെടുത്തു.