കുറ്റ്യാടി മണ്ഡലം കമ്മിറ്റി യോഗം ബഹളത്തിൽ കലാശിച്ചു.

തിരുവള്ളൂർ : മന്ത്രി അഹ്മ്മദ് ദേവർ കോവിലിന്റെ സ്റ്റാഫ് നിയമന വിവാദം ചർച്ച ചെയ്യാൻ ചേർന്ന ഐ.എൻ എൽ കുറ്റ്യാടി മണ്ഡലം പ്രവർത്തകസമിതി യോഗം ബഹളത്തിലും ഇറങ്ങിപ്പോക്കിലും കലാശിച്ചു.

മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലേക്ക് മണ്ഡലം പ്രസിഡണ്ടും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ സി.എച്ച് ഹമീദ് മാസ്റ്ററുടെ മകൻ ജിംഷാദിനെ പാർട്ടി ഘടകങ്ങൾ അറിയാതെ നിയമിച്ചത് പാർട്ടി വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ വിവാദ ചർച്ചയാവുകയും സജീവ പാർട്ടി പ്രവർത്തകരെ തഴഞ്ഞ് പാർട്ടി അറിയാതെ പാർട്ടിക്കാരനല്ലാത്ത നേതാവിന്റെ മകന്റെ പിൻവാതിൽ നിയമനത്തിനെതിരെ ഒരു വിഭാഗം രംഗത്ത് വന്നതോടെ മണ്ഡലം പ്രവർത്തക സമിതി യോഗം വിളിച്ചു ചേർത്ത് വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യത്തെ തുടർന്ന് ഇന്നലെ തിരുവള്ളൂരിൽ നടന്ന മണ്ഡലം പ്രവർത്തക സമിതിയിൽ പങ്കെടുത്ത ഭൂരിഭാഗം അംഗങ്ങളും സ്റ്റാഫ് നിയമനത്തെ ശകതമായി എതിർക്കുകയും പാർട്ടി സംവിധാനത്തെ മാനിക്കാത്ത മന്ത്രിയുടെ നിലപാടിനെ വിമർശിക്കുകയും ചെയ്തു. സ്റ്റാഫടക്കമുള്ള പാർട്ടിക്ക് അനുവദിക്കപ്പെട്ട എല്ലാ നിയമനങ്ങളും മന്ത്രിയുടെ മണ്ഡലത്തിലെ പരിപാടികളും പാർട്ടി ഘടകങ്ങളെ അറിയിക്കണമെന്നും പാർട്ടി അറിയാതെയുള്ള നിയമനങ്ങൾ പുന:പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് അവതരിപ്പിക്കപ്പെട്ട പ്രമേയത്തെ ഹമീദ് മാഷും അനുകൂലികളും എതിർത്തതോടെ യോഗം ബഹളത്തിലായി. പ്രമേയം വോട്ടിനിട്ട് പാസ്സാക്കാൻ യോഗത്തിൽ പങ്കെടുത്ത ഭൂരിഭാഗം ആളുകളും ആവശ്യപ്പെട്ടെങ്കിലും ഹമീദ് മാഷും അനുകൂലികളും അംഗീകരിച്ചില്ല. ഹമിദ് മാഷ് അധ്യക്ഷ പദവിയിൽ നിന്ന് ഇറങ്ങിപ്പോയതോടെ യോഗം അലങ്കോലപ്പെട്ടു. പിന്നിട് യോഗ നിയന്ത്രണം ഏറ്റെടുത്ത ജില്ലാ സെക്രട്ടറി കെ.കെ മുഹമ്മദ് മാസ്റ്ററുടെ അധ്യക്ഷതയിൽ തുടർന്ന് നടത്തിയ യോഗം പ്രമേയം പാസ്സാക്കി. യോഗത്തിൽ പങ്കെടുത്ത 14 ൽ 9 പേരുടെ പിന്തുണയോടെയാണ് പ്രമേയം പാസ്സാക്കിയത്.

spot_img

Related Articles

Latest news