ദുബൈ: യു.എ.ഇയുടെ ദേശീയ റെയില്‍ പദ്ധതിയായ ഇത്തിഹാദ് റെയിലിന്‍റെ ഭാഗമായ ദുബൈയിലെ ഏറ്റവും വലിയ പാലം നിര്‍മാണം പൂര്‍ത്തിയായി.ചരക്കുനീക്കത്തിനും യാത്രക്കാരുടെ സഞ്ചാരത്തിനും ഉപയോഗിക്കുന്നതിനാണ് ഇത്തിഹാദ് റെയില്‍പാത നിര്‍മിക്കുന്നത്. മനുഷ്യനിര്‍മിത തടാകങ്ങളുടെ കേന്ദ്രമായ അല്‍ ഖുദ്റയില്‍ 86 കിലോമീറ്റര്‍ സൈക്ലിങ് ട്രാക്കുമുണ്ട്. പദ്ധതിയുടെ തുടക്കംമുതല്‍ പ്രകൃതിസംരക്ഷണം ഉറപ്പുവരുത്താന്‍ പരിസ്ഥിതി, പ്രകൃതിദത്ത ആവാസ വ്യവസ്ഥകളെയും മൃഗങ്ങളെയും സംരക്ഷിക്കാന്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. റെയില്‍പാത നിര്‍മിക്കുന്ന ഭാഗത്തെ മരുഭൂമിയിലെ പ്രാദേശിക വൃക്ഷങ്ങളെയും കുറ്റിച്ചെടികളെയും നശിപ്പിക്കാതെ മാറ്റിനടുന്നതിന് പരിസ്ഥിതി ഏജന്‍സിയും ഇത്തിഹാദ് റെയിലും നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. സൗദി അതിര്‍ത്തിയിലെ സില മുതല്‍ രാജ്യത്തിന്‍റെ കിഴക്കന്‍ തീരദേശമായ ഫുജൈറ വരെ നീണ്ടുനില്‍ക്കുന്നതാണ് റെയില്‍.