പാക് കറന്‍സി; ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്ക്

സ്ലാമാബാദ്: ചരിത്രം കണ്ട ഏറ്റവും താഴ്ന്ന മൂല്യത്തില്‍ എത്തി പാകിസ്താന്‍ കറന്‍സി. യുഎസ് ഡോളറിനെതിരെ 225 പാകിസ്താന്‍ രൂപയെന്നതാണ് നിലവിലെ സ്ഥിതി.

7.6 ശതമാനം കൂടി ഇടിഞ്ഞതോടെയാണ് ഡോളറിനെതിരെ 255 രൂപ എന്ന നിലയില്‍ വ്യാപാരം അവസാനിപ്പിക്കേണ്ടിവന്നത്.

അതിരൂക്ഷമായ സാമ്ബത്തിക മാന്ദ്യം രാജ്യത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പോലും ബാധിച്ചിരിക്കുകയാണ്. സാമ്ബത്തിക പ്രതിസന്ധിയെ മറികടക്കാന്‍ ഐഎംഎഫിന്റെ സഹായം തേടിയിരിക്കുകയാണ് രാജ്യം. ഇതിനായി അമേരിക്കയുടെ പിന്തുണയും ആവശ്യപ്പെട്ടിട്ടുണ്ട്. സമ്ബദ്‌വ്യവസ്ഥ പഴയപടിയാക്കാന്‍ അടിയന്തിരമായി 110 കോടി ഡോളര്‍ സഹായം വേണമെന്നാണ് പാകിസ്താന്റെ ആവശ്യം.

1998ന് ശേഷം പാകിസ്താന്‍ രൂപ ഇത്രയും താഴ്ന്ന മൂല്യത്തില്‍ എത്തുന്നത് ഇതാദ്യമായാണ്. നിലവിലെ അവസ്ഥയില്‍ ചെലവുചുരുക്കാന്‍ എംപിമാരുടെ ശമ്ബളം വെട്ടിക്കുറയ്‌ക്കുക എന്നതടക്കമുള്ള തീരുമാനമാണ് പാക് ഭരണകൂടം കൈക്കൊണ്ടിട്ടുള്ളത്.

ഐഎംഎഫിന്റെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നിലവില്‍ പാകിസ്താന്‍. 2022ലും 2019ലും ഐഎംഎഫ് സഹായിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 110 കോടി ഡോളറാണ് ഐഎംഎഫ് പാകിസ്താന് നല്‍കിയത്.

spot_img

Related Articles

Latest news