വ്യവസായങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്ന ഉദ്യോഗസ്ഥരെ ശിക്ഷിക്കും, പുതിയ നിയമം കൊണ്ടുവരുമെന്ന് മന്ത്രി  

തിരുവനന്തപുരം- സംസ്ഥാനത്ത് വ്യവസായങ്ങളെസംരക്ഷിക്കുന്നതിനായി പുതിയനിയമനിർമാണത്തനുനടപടികള്‍ ആരംഭിച്ചു. വ്യവസായങ്ങള്‍ക്ക്തടസ്സംനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ശിക്ഷാ നടപടി ഉള്‍പ്പെടെ വ്യവസ്ഥ ചെയ്യുന്ന ബില്‍ അടുത്തനിയമസഭാസമ്മേളനത്തില്‍ത്തന്നെ അവതരിപ്പിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.

പരാതി പരിഹരിക്കാന്‍ സംസ്ഥാന-ജില്ലാതല സമിതികള്‍ രൂപീകരിക്കും. ഇവരെടുക്കുന്നതീരുമാനംഎല്ലാവകുപ്പുകളും അംഗീകരിക്കേണ്ടിവരുമെന്നും ഇതോടെ വ്യവസായരംഗത്തെ പരാതികള്‍ക്ക് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.

 

അടുത്തനിയമസഭാസമ്മേളനത്തില്‍ത്തന്നെ ബില്‍ പാസ്സാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നു. വിവിധവകുപ്പുകളെക്കുറിച്ചുള്ളപരാതികള്‍ക്കും ഇതോടെ പരിഹാരമുണ്ടാകും- മന്ത്രി പറഞ്ഞു.

 

സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം ഉറപ്പാക്കുക എന്നതാണ് പുതിയ നീക്കത്തിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പലവകുപ്പുകളില്‍നിന്നുള്ള അനുമതി പല ഘട്ടങ്ങളായി ലഭിക്കുമ്പോള്‍ അതിന് കാലതാമസം നേരിടുന്നു എന്ന പരാതി വ്യവസായികള്‍ക്കുണ്ട്. ഈസാഹചര്യത്തില്‍ ഒരു നിശ്ചിത മുതല്‍മുടക്കിന് മുകളിലേയ്ക്കുള്ള വ്യവസായങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി ജില്ലാ-സംസ്ഥാനതലസമിതികള്‍രൂപവത്കരിക്കാന്‍ ഉദ്ദേശിക്കുന്നത്.

 

 

.

spot_img

Related Articles

Latest news