ഷിക്കാഗോ: ക്രിസ്മസ് ആഘോഷങ്ങള്‍ വാണിജ്യവല്‍കരിക്കപ്പെടുകയും ക്രിസ്തുവിനെ ഒഴിവാക്കിക്കൊണ്ടുള്ള ക്രിസ്മസ് ആഘോഷങ്ങള്‍ സര്‍വസാധാരണമാവുകയും ചെയുന്ന ഈ കാലഘട്ടത്തില്‍ ക്രിസ്മസിന്റെ യഥാര്‍ഥ കാരണങ്ങളിലേക്ക് തിരിച്ചു കൊണ്ടുവരുവാനുള്ള ശ്രമത്തിലാണ് വടക്കേ അമേരിക്കയിലെ ലിറ്റല്‍ ഫ്ളവര്‍ മിഷന് ലീഗ് അഥവാ ചെറുപുഷ്പ മിഷന് ലീഗ് എന്ന സംഘടന.
ഇതിനായി ഷിക്കാഗോ സീറോ മലബാര്‍ രൂപതയിലെ കുടുംബങ്ങള്‍ക്കായി ന്ധഗ്ലോറിയ ഇന്‍ എസ്സില്സിസ്ന്ധ എന്ന പേരില്‍ ഒരു പുല്‍ക്കൂട് മത്സരം സംഘടിപ്പിച്ചിരിക്കുന്നു.
നാലു മുതല്‍ 12-ാം ഗ്രേഡുവരെയുള്ള മതബോധന ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുള്ള കുടുംബങ്ങള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. കുടുംബാംഗങ്ങളെല്ലാവരും ഒന്നുചേര്‍ന്ന് ഓരോ ഭവനത്തിലും പുല്‍ക്കൂട് നിര്‍മിക്കുകയും അതിന്റെ വീഡിയോ ചിത്രീകരിച്ച് രൂപതാ സമിതിക്ക് അയക്കുകയും വേണം. ഏറ്റവും നന്നായി പുല്‍ക്കൂട് നിര്‍മിച്ച കുടുംബങ്ങള്‍ക്ക് മേഖലാ തലത്തിലും രൂപതാ തലത്തിലും സമ്മാനങ്ങളും നല്‍കുന്നുണ്ട്.
ഉണ്ണിയേശുവിനു പുല്‍ക്കൂട് ഒരുക്കുവാന്‍ എല്ലാ വിശ്വസികളെയും ഫ്രാന്‍സിസ് പാപ്പായും ഈയിടെ ആഹ്വാനം ചെയ്തിരുന്നു. ക്രിസ്തുവാണ് ക്രിസ്മസിന്റെ കേന്ദ്രമെന്നും ക്രിസ്തുവിന്റെ ജനനതിരുനാളാണ് ആഘോഷിക്കുന്നതുമെന്നുമുള്ള വസ്തുത ഏവരേയും ഓര്മപെടുത്തുന്നതിനു വേണ്ടിയാണ് പുല്‍ക്കൂട് മത്സരം