ജനവാസ മേഖലയിലിറങ്ങുന്ന കാട്ടാനയെ പിടിക്കാനുള്ള ദൗത്യം തുടങ്ങി ; ഇന്ന് തന്നെ മയക്കുവെടിവയ്ക്കാനാണ് തീരുമാനം

നവാസ മേഖലയിലിറങ്ങുന്ന പി.ടി 7 കാട്ടാനയെ പിടിക്കാനുള്ള ദൗത്യം തുടങ്ങി. ആനയെ തെരഞ്ഞ് ആര്‍ആര്‍ടി സംഘം പുലര്‍ച്ചെ നാല് മണിയോടെ വനത്തിലേക്ക് പുറപ്പെട്ടു.

ഡോ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ 72 പേരും മൂന്ന് കുങ്കി ആനകളും ആനയെ പിടികൂടുന്നതിനുള്ള ദൗത്യത്തില്‍ പങ്കെടുക്കാനെത്തിയിട്ടുണ്ട്. ഇന്ന് തന്നെ മയക്കുവെടി വയ്ക്കാനാണ് ശ്രമം.

ആര്‍ആര്‍ടി സംഘം നിലവില്‍ പിടി 7 നെ നിരീക്ഷിച്ചുവരികയാണ്. ആനയുടെ സാന്നിധ്യം മനസിലാക്കിയാല്‍ ഫോറസ്റ്റ് ചീഫ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘം പിടി സെവനെ പിടികൂടാനായി ഉള്‍വനത്തിലേക്ക് പോകും. മയക്കുവെടി വയ്ക്കാന്‍ ഉചിതമായ സ്ഥലം കണ്ടെത്തി നടപടി തുടങ്ങും. നേരത്തെ സംഘത്തലവന്‍ ഡോ. അരുണിന്‍റെ നേതൃത്വത്തില്‍ വനംവകുപ്പ് ഓഫീസില്‍ പ്രത്യേക യോഗം ചേര്‍ന്നു.

പാലക്കാട് ഡിഎഫ്‌ഒ, ഏകോപന ചുമതലയുള്ള എസിഎഫ്, വെറ്ററിനറി സര്‍ജന്‍ എന്നിവര്‍ പങ്കെടുത്തു. ആനയെ പിടിക്കുന്നതിനുള്ള വിവിധ ടീമുകള്‍ക്കും രൂപം നല്‍കി. ആനയെ മയക്കുവെടി വച്ചാല്‍ അത് ഓടാനുള്ള സാധ്യതയുള്ളതിനാല്‍ അക്കാര്യങ്ങളെല്ലാം സൂക്ഷ്മമായി പരിഗണിച്ചാകും നടപടിയെന്ന് ഡോ. അരുണ്‍ അറിയിച്ചു. പിടികൂടുന്ന കൊമ്ബനെ പാര്‍പ്പിക്കാന്‍ യൂക്കാലി തടി കൊണ്ടുള്ള കൂടും തയാറാണ്. കൂടിന്റെ ബലപരിശോധന ഇന്നലെയും പൂര്‍ത്തിയാക്കിയിരുന്നു.

spot_img

Related Articles

Latest news