കോഴിക്കോട് : ദുൽഹിജ്ജ 29 (ജൂൺ 26 വ്യാഴം) ന് മുഹർറം മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ മുഹർറം ഒന്ന് ജൂൺ 27 വെള്ളിയാഴ്ചയും അതനുസരിച്ച് താസൂആഅ്, ആശുറാഅ് (മുഹർറം 9, 10) ജൂലൈ 5 ശനി, 6 ഞായർ ദിവസങ്ങളിലായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽബുഖാരി എന്നിവർ അറിയിച്ചു.