ലോകത്തില്‍ ഏറ്റവും സ്വീകാര്യതയുള്ള പാസ്പോര്‍ട്ട്.

ബുദാബി: ലോകത്തിലെ ഏറ്റവും സ്വീകാര്യതയുള്ള പാസ്‌പോര്‍ട്ട് യുഎഇയുടേത്. ആര്‍ട്ടണ്‍ ക്യാപ്പിറ്റലിന്റെ ലോക പാസ്‌പോര്‍ട്ട് സൂചികയിലാണ് യുഎഇ ഇത്തരമൊരു നേട്ടം കരസ്ഥമാക്കിയത്.

ആഗോള തലത്തില്‍ 91% രാജ്യങ്ങളിലേക്കും മുന്‍കൂട്ടി വിസയെടുക്കാതെ സഞ്ചരിക്കാമെന്ന നേട്ടത്തോടെയാണ് യുഎഇ ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. അമേരിക്ക, ജര്‍മനി, സ്വീഡന്‍, ഫിന്‍ലാന്‍ഡ്, ലക്‌സംബര്‍ഗ് രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടുകളെയും മറികടന്നാണ് യുഎഇയുടെ നേട്ടം.

വിസയില്ലാതെ 121 രാജ്യങ്ങളിലേക്കും വിസ ഓണ്‍ അറൈവല്‍ സൗകര്യത്തോടെ 59 രാജ്യങ്ങളിലേക്കും സഞ്ചരിക്കാമെന്നതാണ് യുഎഇ പാസ്‌പോര്‍ട്ടിന്റെ പ്രത്യേകത. യുഎസ് പാസ്‌പോര്‍ട്ട് ഉപയോഗിച്ച്‌ 109 രാജ്യങ്ങളിലേക്ക് വിസയില്ലാതെയും 56 രാജ്യങ്ങളിലേക്ക് വിസ ഓണ്‍ അറൈവല്‍ രീതിയിലുമാണ് സഞ്ചരിക്കാന്‍ കഴിയുന്നത്. 26 രാജ്യങ്ങളിലേക്ക് വിസയെടുത്താലെ അമേരിക്കക്കാര്‍ക്ക് പ്രവേശനം ലഭിക്കൂ

spot_img

Related Articles

Latest news