ലോകത്തെ ഏറ്റവും മലിനമായ 50 നഗരങ്ങളില്‍ 39 എണ്ണം ഇന്ത്യയില്‍; രാജ്യങ്ങളില്‍ ഇന്ത്യ എട്ടാം സ്ഥാനത്ത്

2022ലെ ലോകത്തെ ഏറ്റവും മലിനമായ 50 നഗരങ്ങളുടെ പട്ടികയില്‍ 39 എണ്ണവും ഇന്ത്യയില്‍. ഏറ്റവും മലിനമായ രാജ്യങ്ങളുടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ഇന്ത്യ.സ്വിസ് കമ്പനിയായ IQAir ചൊവ്വാഴ്ച പുറത്തിറക്കിയ ‘വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ടിലെതാണ് വിവരങ്ങള്‍. വായുവില്‍ തങ്ങിനില്‍ക്കുന്ന ഖര, ദ്രാവക കണങ്ങളുടെ മിശ്രിതമായ പി എം 2.5 ന്റെ നിലവാരത്തെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് നടത്തിയിരിക്കുന്നത്.

2021ലെ റിപ്പോര്‍ട്ടില്‍ മലിനമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തായിരുന്നു. നിലവില്‍ ചാഡ്, ഇറാഖ്, പാകിസ്താന്‍, ബഹ്റൈന്‍, ബംഗ്ലാദേശ്, ബുര്‍ക്കിന ഫാസോ, കുവൈറ്റ്, ഈജിപ്ത്, തജിക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് മലിനീകരണം കൂടിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് മുന്‍പിലുള്ളത്.

ലോകത്തിലെ ഏറ്റവും കൂടുതല്‍ മലിനീകരണമുളള നഗരം പാകിസ്താന്റെ തലസ്ഥാനമായ ലാഹോര്‍ ആണ്. ചൈനയിലെ ഹോടന്‍, രാജസ്ഥാനിലെ ഭിവാഡി, രാജ്യ തലസ്ഥാനമായ ഡല്‍ഹി എന്നിവയാണ് രണ്ടും മൂന്നും നാലും സ്ഥാനത്തുള്ളത്. പിഎം 2.5 ലെവല്‍ 92.6 മൈക്രോഗ്രാം ആണ് ഡല്‍ഹിയിലെ മലിനീകരണത്തിന്റെ തോത്. സുരക്ഷിത പരിധിയെക്കാള്‍ 20 മടങ്ങ് അധികമാണിത്. മലിനീകരണം അധികമുള്ള ആദ്യ പത്ത് നഗരങ്ങളില്‍ ആറെണ്ണവും ഇന്ത്യയിലാണ്. കൊല്‍ക്കത്ത 99, മുംബൈ 137, ഹൈദരാബാദ് 199, ബെംഗളൂരു 440, ചെന്നൈ 682 എന്നിങ്ങനെയാണ് പട്ടികയില്‍ ഇടംപിടിച്ച രാജ്യത്തെ മറ്റ് നഗരങ്ങളിലെ മലിനീകരണത്തിന്റെ തോത്.

spot_img

Related Articles

Latest news