ജി-20 ഉച്ചകോടിക്കായി രാജ്യതലസ്ഥാനം ഒരുങ്ങുന്നു ; സൗന്ദര്യവത്കരണ പ്രവര്‍ത്തികള്‍ ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ആരംഭിച്ചു

ന്യൂഡല്‍ഹി: ഇന്ത്യ ആതിഥേയം വഹിക്കുന്ന ജി-20 ഉച്ചകോടിക്കായി രാജ്യതലസ്ഥം ഒരുങ്ങുന്നു. സെപ്തംബറില്‍ നടക്കുന്ന ഉച്ചക്കോടിക്ക് മുന്നോടിയായുള്ള സൗന്ദര്യവത്കരണ പ്രവര്‍ത്തികള്‍ ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ആരംഭിച്ചു.

ജി-20 യെ പ്രതിനിധാനം ചെയ്ത് 20-കൂറ്റന്‍ വോള്‍ക്കാനിക്ക് ഫൗണ്ടനുകളാണ് വിമാനത്താവളത്തില്‍ ഒരുങ്ങുന്നത്. ദേശീയ ചിഹ്നത്തില്‍ ആലേഖനം ചെയ്തിട്ടുള്ള സിംഹരൂപം കൊത്തിയെടുത്ത ഓരോ ഫൗണ്ടനും പതിനഞ്ച് അടി ഉയരമുള്ളതാണ്.

ജി-20 ഉച്ചകോടി പ്രൗഢഗംഭീരമാക്കാനുള്ള തയ്യാറെടുപ്പുകളിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ദാഹുല കുവാന്‍ റോഡ് മുതല്‍ ല്യൂട്ട്യന്‍സ് റോഡില്‍ സ്ഥിതി ചെയ്യുന്ന സര്‍ദാര്‍ മാര്‍ഗ് വരെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നുണ്ട്. മേല്‍പ്പാലങ്ങളും നടപ്പാതകള്‍ക്കും ഒരേ നിറം നല്‍കി മനോഹരമാക്കും. കൂടാതെ വഴിയോരങ്ങളും ഡിവൈഡറുകളും ത്രിവര്‍ണ്ണ പതാകയെ പ്രതിഫലിപ്പിക്കുന്ന ചെടികളാല്‍ അലങ്കരിക്കും. തലസ്ഥാനത്തെ പാതകള്‍ പ്രകാശസംവിധാനങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്.

ജി-20 രാഷ്‌ട്രത്തലവന്‍മാര്‍ സന്ദര്‍ശിക്കുന്ന കാശ്മീരിലും വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ലോക പ്രശസ്തമായ ദാല്‍ തടാകവും ഗുല്‍മാര്‍ഗും അതിഥികളെ സ്വീകരിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.

‘വസുദൈവ കുടുംബകം’ എന്ന ആപ്തവാത്യത്തില്‍ അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ ജി-20ക്ക്് ഇന്ത്യ ആഥിയേത്വം വഹിക്കുന്നത്. അമേരിക്ക, അര്‍ജന്റീന, ഓസ്ട്രേലിയ, ബ്രസീല്‍, യൂറോപ്യന്‍ യൂണിയന്‍, കാനഡ, ചൈന, ഫ്രാന്‍സ്, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്‍, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, കൊറിയ, തുര്‍ക്കി, ബ്രിട്ടണ്‍ തുടങ്ങിയവരാണ് ജി-20 കൂട്ടായ്മയിലെ അംഗങ്ങള്‍.

spot_img

Related Articles

Latest news