പുതിയ ബഡ്ജറ്റ് പ്രവാസികളെ പൂർണ്ണമായും അവഗണിച്ചു: ഒ ഐ സി സി

കോവിഡ് മഹാമാരി മൂലം തൊഴിൽ നഷ്ടപെട്ടും അവധിക്ക് നാട്ടിൽ പോയി തിരിച്ചു വരാൻ കഴിയാതെയും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്ന പ്രവാസി സമൂഹത്തെ പാടെ അവഗണിക്കുന്ന ബഡ്ജറ്റ് ആണ് ധനമന്ത്രി ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചതെന്നും അതിനെതിരെ ഉള്ള ശക്തമായ വിയോജിക്കുന്നുവെന്നും ഒഐസിസി തൃശൂർ ജില്ലാ കമ്മിറ്റി പ്രതിഷേധ കുറിപ്പിലൂടെ അറിയിച്ചു.

 

തൊഴിൽ നഷ്ടപെട്ട പ്രവാസികളെ സഹായിക്കുന്നതിനെയോ അവരുടെ പുനരധിവാസത്തിനെയോ പറ്റി ബഡ്ജറ്റിൽ ഒന്നും തന്നെ പറയുന്നുമില്ല. പകരം അവർക്കു സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് നോർക്ക സെൽഫ് എംപ്ലോയ്മെന്റ് സ്കീം തുടങ്ങുമെന്നാണ് പറയുന്നത്. അത് പലിശ രഹിതമായിരിക്കുമോ എന്നതിനെക്കുറിച്ചോ കൂടുതൽ വിവരങ്ങളോ ഒന്നും പറയുന്നുമില്ല.

 

അതു പോലെ തന്നെ കേന്ദ്രഗവണ്മെന്റിന്റെ നോട്ട് നിരോധനം, ജി എസ് ടി നടപ്പാക്കൽ, ഓഖി, പ്രളയങ്ങൾ, കോവിഡ് മഹാമാരി യൂടെ ഒന്നും രണ്ടും തരംഗങ്ങൾ തുടങ്ങി കേര ളസംസ്ഥാനം ഇത്രയേറെ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുമ്പോഴും സംസ്ഥാന സർക്കാർ ക്ലിഫ് ഹൗസും, മന്ത്രിമന്ദിരങ്ങളും മോടിപിടിപ്പിക്കാൻ കാണിക്കുന്ന വ്യഗ്രത ജനാധിപത്യത്തോടും ജനങ്ങളോടും ഉള്ള വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകധിപത്യമാണ് ഇവിടെ ചൂണ്ടി കാണിക്കുന്നതെന്നും നമുക്ക് വ്യക്തമാകും.

 

വാക്സിൻ വാങ്ങാൻ പണമില്ല, ശമ്പളം കൊടുക്കാൻ പണമില്ല എന്നൊക്കെ പറയുന്ന സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ ചിലവുകൾ കുറക്കുവാൻ ഉള്ള ഒരു നടപടി ക്രമങ്ങളും എടുക്കുന്നില്ല എന്ന്‌ മാത്രമല്ല മറിച്ച് പാവങ്ങളുടെ നികുതി പണം കൊണ്ട് കേന്ദ്രസർക്കാർ കെട്ടിപ്പൊക്കിയതു പോലെ ആർക്കും ഒരു ഉപകാരവുമില്ലാത്ത സ്മാരകങ്ങൾ കെട്ടിപ്പൊക്കുവാനാണ് ശ്രമിക്കുന്നത്. കേന്ദ്രവും സംസ്ഥാനവും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ഒരേ തൂവൽ പക്ഷികൾ ആണെന്ന് നമ്മുക്ക് കാണാൻ കഴിയും.

 

തീരെ യാഥാർഥ്യബോധം ഇല്ലാത്ത ജനങ്ങളെ കബളിപ്പിക്കുന്ന ഒരു ബഡ്ജറ്റാണിത്. മാത്രവുമല്ല എല്ലാ ബഡ്ജറ്റ് പ്രഖ്യാപനങ്ങളിലും രാഷ്ട്രീയ അതിപ്രസരവും കടന്നുകൂടിയിരിക്കുന്നു എന്നും പത്രക്കുറിപ്പിൽ അറിയിച്ചു.

spot_img

Related Articles

Latest news