പത്മ പുരസ്കാരമാതൃക കേരളത്തിലും ഏർപ്പെടുത്തും.

തിരുവനന്തപുരം : കേന്ദ്ര ബഹുമതിയായ പത്മശ്രീ, പത്മവിഭൂഷണ്‍, പത്മഭൂഷണ്‍ മാതൃകയില്‍ കേരളത്തിലും പുരസ്‌കാരം ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതു സംബന്ധിച്ച നടപടികള്‍ പുരോഗമിക്കുകയാണ്.

കേരളത്തിന്റേതായ സിവിലിയന്‍ ബഹുമതിയാണ് ഇതുവഴി ലക്ഷ്യം വെയ്ക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ സാമൂഹിക- സാംസ്‌കാരിക മേഖലയില്‍ നിര്‍ണായക സംഭാവനങ്ങള്‍ നല്‍കിയ വ്യക്തിത്വങ്ങള്‍ക്കായിരിക്കും പുരസ്‌കാരം നല്‍കുക. ചീഫ് സെക്രട്ടറി തലത്തില്‍ ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായതായും ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

spot_img

Related Articles

Latest news