ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇസി മുഹമ്മദിനെ പാര്‍ട്ടി പുറത്താക്കി.

ഐ.എന്‍.എല്‍ ദേശീയ കമ്മിറ്റിയുടേതാണ് തീരുമാനം. ഐ. എന്‍. എല്ലിന് ലഭിച്ച പി.എസ്.സി അംഗത്വം 40 ലക്ഷം രൂപക്ക് വിറ്റുവെന്ന് ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി.

 

പാര്‍ട്ടിക്ക് വരുമാനമുണ്ടാക്കുന്ന തസ്തികയായി ഇതിനെ മാറ്റാന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും സംഘവും തീരുമാനിച്ചതായും ഇ.സി മുഹമ്മദ് ആരോപിച്ചിരുന്നു. എന്നാല്‍, പി.എസ്‌.സി കോഴ ആരോപണം ഉന്നയിച്ചയാള്‍ക്ക് ഐഎന്‍എല്ലിനെക്കുറിച്ച്‌ ഒന്നും അറിയില്ലെന്ന് കാസിം ഇരിക്കൂര്‍ പ്രതികരിച്ചു.

 

പാര്‍ട്ടിയില്‍ വിഭാഗീയത രൂക്ഷമാകുന്നതിനിടെയാണ് പുതിയ കോഴ ആരോപണം പുറത്തുവരുന്നത്…

അബ്ദുല്‍ സമദിനെ പി.എസ്‌.സി അംഗമാക്കാന്‍ നോമിനേറ്റ് ചെയ്തത് കോഴ വാങ്ങിയാണെന്നാണ് ആരോപണം. ഐഎന്‍എല്‍ സെക്രട്ടേറിയറ്റ് യോഗത്തിലാണ് കോഴ വാങ്ങാന്‍ തീരുമാനമെടുത്തതെന്ന് ഇ.സി മുഹമ്മദ് ആരോപിച്ചു. താനടക്കം മൂന്നുപേര്‍ മാത്രമാണ് സെക്രട്ടേറിയറ്റില്‍ തീരുമാനത്തെ എതിര്‍ത്തത്. ആദ്യ ഗഡുവായി 20 ലക്ഷം വാങ്ങി. ശേഷമുള്ള 20 ലക്ഷം ശമ്ബളം കിട്ടുന്ന മുറയ്ക്ക് വാങ്ങാന്‍ ധാരണയാകുകയും ചെയ്തു. കോഴ വാങ്ങുന്നത് കേസാകാതിരിക്കാന്‍ മിനുട്സില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

കാരന്തൂര്‍ മര്‍ക്കസ് ഐടിഐയില്‍ ചേര്‍ന്ന ഒരു ദിവസം നീണ്ടുനിന്ന സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തസ്തികയ്ക്ക് കോഴ വാങ്ങാനുള്ള തീരുമാനമെടുത്തത്. തുടര്‍ന്നുള്ള എല്ലാ നിയമനങ്ങളിലും ഈ പതിവ് ആവര്‍ത്തിക്കാനും ഐഎന്‍എല്‍ സെക്രട്ടേറിയറ്റില്‍ തീരുമാനമായതായി ഇസി മുഹമ്മദ് ആരോപിച്ചു.

spot_img

Related Articles

Latest news