റിയാദ് : റിയാദിൽ താമസിക്കുന്ന പൂനൂർ പ്രദേശത്തെ പ്രവാസികളുടെ സഹജീവിതത്തിനും പരസ്പര സഹകരണത്തിനും വേണ്ടി രൂപീകരിച്ച കൂട്ടായ്മയാണ് പൂനൂർ മൻസിൽ.നാട് വിട്ട് റിയാദിൽ പ്രവാസ ജീവിതം നയിക്കുന്നതിനിടയിൽ,നാടിന്റ മൂല്യാധിഷ്ഠിത സംസ്കാര ബന്ധം നിലനിർത്താനും, ആവശ്യകതയുള്ള സമയങ്ങളിൽ പരസ്പര സഹായങ്ങൾ നൽകുക ,കുട്ടികൾക്കും,യുവജനങ്ങൾക്കുമായി വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേത്രത്വം നൽകൽ തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ.റിയാദിലെ ബത്ഹയിൽ ചേർന്ന പ്രഥമ യോഗത്തിൽ നിരവധി പേർ പങ്കെടുത്തു. പ്രസ്തുത യോഗത്തിൽ അഡ്ഹോക് കമ്മിറ്റിക്ക് രൂപം നൽകി.
റിയാദിലെ പൂനൂർ പ്രദേശവാസികളായ മുഴുവൻ പേരെയും സംഘടിപ്പിച്ച് വിപുലമായ ഒരു സംഗമം നടത്താനും തീരുമാനമായി. കൂട്ടായ്മയുടെയും സംഗമത്തിന്റെയും ഭാഗമാവാൻ ആഗ്രഹിക്കുന്നവർ കോഡിനേറ്റർ അൻസാർ പൂനൂര്മായോ(മൊബൈൽ : +966502542172)കൺവീനർ നിസാം കാന്തപുരവുമായോ(വാട്സ്ആപ് : +917356074590) ബന്ധപ്പെടണമെന്നും അഡ്ഹോക് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു•
അഡ്ഹോക് കമ്മിറ്റി ഭാരവാഹികളായി ചെയർമാൻ ലത്തീഫ് കോളിക്കൽ, വൈസ് ചെയർമാൻ അഷ്റഫ് ഒ പി , സലിം പൂനൂർ ,ജനറൽ കൺവീനർ ഫൈസൽ പൂനൂർ ,കൺവീനർ ഫവാസ് പൂനൂർ,നിസാം കാന്തപുരം , ട്രെഷറർ ഷമീം പൂക്കോട്, കോഡിനേറ്റർ അൻസാർ പൂനൂർ തുടങ്ങിയവരെ തിരഞ്ഞെടുത്തു.