കോ​ഴി​യി​റ​ച്ചി വി​ല കു​തി​ച്ചു​യ​രു​ന്നു

മു​ക്കം: എ​ല്ലാ നി​യ​ന്ത്ര​ണ​ങ്ങ​ളും മ​റി​ക​ട​ന്ന് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ കോ​ഴി​യി​റ​ച്ചി വി​ല കു​തി​ച്ചു​യ​രു​ന്നു. കി​ലോ​യ്ക്ക് 165 രൂ​പ​യി​ല​ധി​കം വി​ൽ​ക്കാ​ൻ പാ​ടി​ല്ലെ​ന്നാ​ണ് അ​ധി​കാ​രി​ക​ൾ നേ​ര​ത്തെ വ്യാ​പാ​രി​ക​ൾ​ക്ക് ന​ൽ​കി​യ നി​ർ​ദേ​ശ​മെ​ങ്കി​ലും ഇ​പ്പോ​ൾ വി​ല ദി​വ​സം​തോ​റും ഉ​യ​രു​ക​യാ​ണ്.

 

കി​ലോ​യ്ക്ക് 220 രൂ​പ​യും ക​ട​ന്ന് കോ​ഴി ഇ​റ​ച്ചി വി​ല കു​തി​ക്കു​ക​യാ​ണ്. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ വ്യാ​പാ​രി​ക​ളും ഉ​പ​ഭോ​ക്താ​ക്ക​ളും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​വും പ​തി​വാ​യി​ട്ടു​ണ്ട്. വി​ഷു​വും റം​സാ​ൻ വ്ര​ത​വും അ​ടു​ത്ത സ​മ​യ​ത്തു​ള്ള ഈ ​വി​ല വ​ർ​ധ​ന​വി​നെ​തി​രെ പ്ര​തി​ഷേ​ധ​വും വ്യാ​പ​ക​മാ​ണ്. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കോ​ഴി​യി​റ​ച്ചി വി​ല അ​നി​യ​ന്ത്രി​ത​മാ​യി വ​ർ​ധി​ക്കാ​ൻ കാ​ര​ണം ഫാം ​ഉ​ട​മ​ക​ൾ ആ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി വ്യാ​പാ​രി​ക​ളും രം​ഗ​ത്തെ​ത്തി.

 

ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും കോഴി വരുന്നില്ലെന്ന് പറഞ്ഞു കൃതിമമായി വില വർധിപ്പിക്കുകയായിരുന്നെന്നും വ്യാപാരികൾ ആരോപിച്ചു.ഇതിനെതിരെ അധികൃതർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.

spot_img

Related Articles

Latest news