ദില്ലി: രാജ്യത്തെ സ്മാര്‍ട്ട്ഫോണുകളുടെ വില വര്‍ധിക്കാന്‍ കോമ്ബറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ വിധി കാരണമാകുമെന്ന് ഗൂഗിളിന്റെ മുന്നറിയിപ്പ്.
വിധി ഫോണ്‍ ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് ഭീക്ഷണിയാകുന്നതിനെക്കുറിച്ചും ഗൂഗിള്‍ പറയുന്നു. 2022 ലാണ് വ്യത്യസ്ത ഓര്‍ഡറുകളിലൂടെ സിസിഐ ഗൂഗിളിന് 2273 കോടി രൂപ പിഴ ചുമത്തിയത്. ആന്‍ഡ്രോയിഡ് മൊബൈല്‍ ഡിവൈസ് ഇക്കോസിസ്റ്റത്തിലെ ആധിപത്യ സ്ഥാനം ദുരുപയോഗം ചെയ്തതിനായിരുന്നു ഒരു പിഴ. 1337 കോടി രൂപയായിരുന്നു പിഴ തുക.
പ്ലേ സ്റ്റോര്‍ വഴി കുത്തക ദുരുപയോഗം ചെയ്തതിന് 936 കോടി രൂപയാണ് പിഴയായി ഈടാക്കിയത്. ആന്‍ഡ്രോയിഡ് ഇക്കോസിസ്റ്റത്തില്‍ തങ്ങളുടെ ആപ്പുകള്‍ ആധിപത്യം സ്ഥാപിക്കുന്നു എന്നുറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായി ഗൂഗിള്‍ സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളുമായി കരാറുകളില്‍ ഏര്‍പ്പെട്ടതായി സിസിഐ നേരത്തെ ആരോപിച്ചിരുന്നു. ഇപ്പോഴിതാ സിസിഐയുടെ പുതിയ വിധിയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് ഗൂഗിള്‍. സിസിഐയുടെ പുതിയ നീക്കം ഇന്ത്യയിലെ ആന്‍ഡ്രോയിഡുകളുടെ വളര്‍ച്ചയെ സാരമായി ബാധിക്കുമെന്നാണ് കമ്ബനി പറയുന്നത്.
ഗൂഗിള്‍ ആപ്പുകള്‍ പ്രീ-ഇന്‍സ്റ്റാള്‍ ചെയ്യാനായി സ്മാര്‌ട്ട് ഫോണ്‍ നിര്‍മ്മാതാക്കളുമായി ഗൂഗിള് കൈകോര്‍ക്കുന്നുണ്ടെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ആന്റിട്രസ്റ്റ് വാച്ച്‌ഡോഗ് സിസിഐയാണ് ഇത് സംബന്ധിച്ച ആരോപണം ഉയര്‍ത്തിയത്. കൂടാതെ ആപ്പുകള്‍ പ്രീ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കമ്ബനികളെ നിര്‍ബന്ധിക്കരുതെന്നും സിസിഐ ചൂണ്ടിക്കാണിച്ചിരുന്നു. ബില്ലിങ്ങിനോ പേയ്‌മെന്റുകള്‍ക്കോ മറ്റ് കമ്ബനികളുടെ പേയ്മെന്റ് സേവനം ഉപയോഗിക്കുന്നതിനോ തടസമുണ്ടാക്കരുതെന്നും, ആന്‍ഡ്രോയിഡ് ആപ്പ് ഡവലപ്പര്‍മാരെ ഇത് സംബന്ധിച്ച കുരുക്കുകളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും സിസിഐ പറഞ്ഞിരുന്നു. കൂടാതെ ഫോണ്‍ ഉപഭോക്താക്കള്‍ നേരിടുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ചും കമ്ബനി ആദ്യമേ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. സിസിഐയുടെ ഉത്തരവ് രാജ്യത്ത് ഡിജിറ്റല്‍ സംവിധാനങ്ങള്‍ വ്യാപകമാക്കാനുള്ള ശ്രമങ്ങള്‍ക്ക് തടയാകുമെന്നാണ് ഗൂഗിള്‍ ആരോപിക്കുന്നത്.