രണ്ടാഴ്ചക്കിടെ പച്ചക്കറിക്കുണ്ടായ വില മാറ്റം ഇരട്ടിയിലേറേ.

പാ​ല​ക്കാ​ട്: സംസ്ഥാനത്ത് കു​തി​ച്ചു​യ​ര്‍​ന്ന്​ പ​ച്ച​ക്ക​റി വി​ല. ലോക്ക് ഡൗൺ മൂലം ത​മി​ഴ്​​നാ​ട്ടി​ല്‍​നി​ന്ന്​ ച​ര​ക്കു​നീ​ക്കം മ​ന്ദ​ഗ​തി​യി​ലാ​യ​തും ആ​ഭ്യ​ന്ത​ര ഉ​ല്‍​​പാ​ദ​നം കു​റ​ഞ്ഞ​തു​മെ​ല്ലാം വി​പ​ണി​ക്ക്​ വെ​ല്ലു​വി​ളി​യാ​യി.

 

പാ​ല​ക്കാ​ട്​ വ​ലി​യ​ങ്ങാ​ടി​യി​ല്‍ 15-20 ലോ​ഡ്​ പ​ച്ച​ക്ക​റി​യാ​ണ്​ പ്ര​തി​ദി​ന​മെ​ത്തി​യി​രു​ന്ന​തെ​ങ്കി​ല്‍ കോ​വി​ഡ്​ ര​ണ്ടാം​ത​ര​ത്തി​ല്‍ 5-10 ലോ​ഡ്​ പ​ച്ച​ക്ക​റി​യാ​ണ്​ എ​ത്തു​ന്ന​ത്. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യ​തോ​ടെ വി​പ​ണി​യി​ല്‍ ആ​വ​ശ്യ​ക്കാ രേ​റെ​യു​ള്ള ഉ​ല്‍​പ​ന്ന​ങ്ങ​ളി​ല്‍ പ​ല​തും നാ​മ​മാ​ത്ര​മാ​യാ​ണ്​ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര്‍ വി​ല്‍​പ​ന​​ക്കാ​യി എ​ത്തി​ക്കു​ന്ന​ത്. കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ആ​ഘോ​ഷ​ങ്ങ​ള​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍​ക്ക്​ ചു​രു​ങ്ങി​യ​തും പ​ച്ച​ക്ക​റി വ്യാ​പാ​ര​ത്തി​ന്​ വെ​ല്ലു​വി​ളി​യാ​യി​ട്ടു​ണ്ട്.

 

വി​പ​ണി​യി​ലെ പ്ര​തി​സ​ന്ധി ചൂ​ണ്ടി​ക്കാ​ട്ടി മൊ​ത്ത​വ്യാ​പാ​രി​ക​ള്‍ കു​റ​ഞ്ഞ വി​ല​ക്കാ​ണ്​ സം​ഭ​രി​ക്കു​ന്ന​ത്. താ​ങ്ങു​വി​ല​യും സം​ഭ​ര​ണ​വു​മാ​യി സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ലു​ണ്ടെ​ങ്കി​ലും ക​ര്‍​ഷ​ക​ര്‍​ക്ക്​ പൂ​ര്‍​ണ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​ക്ക​ല്ല പ്ര​വ​ര്‍​ത്ത​നം. പ​ല ക​ര്‍​ഷ​ക​രും നേ​രി​ട്ട്​ ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്കെ​ത്തു​ന്നു​ണ്ടെ​ങ്കി​ലും നാ​മ​മാ​ത്ര​മാ​ണ്​ വ​രു​മാ​നം.

 

ര​ണ്ടാ​ഴ്​​ച​ക്കി​ടെ ഉ​ണ്ടാ​യ വില മാ​റ്റം ; പഴയവില , പുതിയ വില എ​ന്ന ക്ര​മ​ത്തി​ല്‍

 

ബീ​ന്‍​സ്: 30-60

 

വെ​ണ്ട​ക്ക: 15-30

 

ചെ​റി​യ ഉ​ള്ളി: 30-60

 

ചേ​ന: 15-30

 

മ​ത്ത​ന്‍: 10-14

 

വ​ഴു​ത​ന നാ​ട​ന്‍: 35-60

 

പാ​വ​ക്ക: 30-50

 

സ​വാ​ള: 16-25

 

പ​ച്ച​മു​ള​ക്: 15-40

 

ത​ക്കാ​ളി: 09-20

 

ബീ​റ്റ്‌​റൂ​ട്ട്: 15-50

 

മു​രി​ങ്ങ​ക്കാ​യ: 30-40

 

കോ​ളി​ഫ്ല​വ​ര്‍: 25-30

 

കാ​ര​റ്റ്: 35-50

spot_img

Related Articles

Latest news