പ്രതിഷേധക്കൊടുങ്കാറ്റില്‍ ഭരണകൂടം; ഇറാനിലെ മതകാര്യ പോലീസ് പിരിച്ചു വിട്ടു; അമീനിക്ക് നീതി

ടെഹ്‌റാന്‍: സദാചാര സംരക്ഷണത്തിനായുള്ള മതകാര്യ പോലീസിനെ പിരിച്ച്‌ വിട്ട് ഇറാന്‍. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് മതകാര്യ പോലീസിനെ ഭരണകൂടം പിരിച്ചുവിട്ടത്.

അറ്റോര്‍ണി ജനറല്‍ മുഹമ്മദ് ജാഫര്‍ മൊണ്ടസേരിയാണ് ഇക്കാര്യം അറിയിച്ചത്.

രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച്‌ മതകാര്യപോലീസ് മഹ്‌സ അമീനി എന്ന പെണ്‍കുട്ടിയെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്ത് മതകാര്യ പോലീസിനും നിയമങ്ങള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നത്. കഴിഞ്ഞ രണ്ട് മാസമായി സ്ത്രീകളും പുരുഷന്മാരും ഇറാനിലെ കിരാത നിയമങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിച്ചുവരികയാണ്.

പ്രതിഷേധം കനത്തതോടെ രാജ്യത്തെ ഹിജാബ് നിയമങ്ങള്‍ പുന:പരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും മുഹമ്മദ് ജാഫര്‍ മൊണ്ടസേരി പ്രതികരിച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം മത സമ്മേളനം വിളിച്ച്‌ ചേര്‍ത്തിരുന്നു. ഇതിലാണ് മതകാര്യ പോലീസിനെ പിരിച്ചുവിടാന്‍ അന്തിമ തീരുമാനമെടുത്തത്.

ഇറാന്‍ പ്രസിഡന്റ് മഹ്മൂദ് അഹമ്മദിന്‍ജാദിന്റെ നേതൃത്വത്തിലാണ് മതകാര്യ പോലീസ് രൂപീകരിച്ചത്. 2006 മുതലാണ് ഈ വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചത്.

spot_img

Related Articles

Latest news