സമസ്ത എകോപന സമിതി പ്രതിഷേധ സംഗമം നടത്തി

കട്ടാങ്ങൽ : വെള്ളിയാഴ്ച ജുമുഅക്കും ബലി പെരുന്നാൾ നിസ്ക്കാരത്തിനും അനുമതി നൽകണമെന്നാവശ്യപ്പെട്ട് കൊണ്ട് ചാത്തമംഗലം പഞ്ചായത്ത് സമസ്ത എകോപന സമിതി ചാത്തമംഗലം പഞ്ചായത്ത് ഓഫീസിന് മുമ്പിൽ വെച്ച് പ്രതിഷേധ സംഗമം നടത്തി. മേൽ ആവശ്യം ഉന്നയിച്ച് കൊണ്ടുള്ള നിവേദനം അബൂബക്കർ ഫൈസി മലയമ്മ പഞ്ചായത്ത് പ്രസിഡണ്ടിനും, സെക്രട്ടറിക്കും നൽകി.

 

എസ്.കെ.എസ്.എസ് എഫ് മേഖല ജനറൽ സെക്രട്ടറി ഇസ്സുദ്ദീൻ പാഴൂർ സ്വാഗതം പറഞ്ഞു, എസ്.വൈ.എസ് മണ്ഡലം പ്രസിഡൻറ് അബൂബക്കർ ഫൈസി മലയമ്മ അദ്ധ്യക്ഷത വഹിച്ചു, എസ്.എം.എഫ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് കെ.എ കാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

എൻ.പി ഹംസ മാസ്റ്റർ, സി.എ ശുക്കൂർ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

അസീസ് പുള്ളവൂർ നന്ദിയും പറഞ്ഞു.പ്രതിഷേധ സംഗമത്തിൻ ഹക്കീം മാസ്റ്റർ കള്ളന്തോട്, അബ്ദുള്ള ഹുദവി, ഹബീബ് ചിറ്റാരിപിലാക്കൽ, സലാം മാസ്റ്റർ, സാലിം അശ്അരി, റഊഫ് മലയമ്മ, എന്നിവർ നേതൃത്വം നൽകി

spot_img

Related Articles

Latest news