കോഴിക്കോട്: തമിഴ്‌നാട്, പോണ്ടിച്ചേരി സംസ്ഥാന സർക്കാർ, സ്കൂൾ പാചകതൊഴിലാളികളെ സർക്കാർ ജീവനക്കാരായി അംഗീകരിച്ചതുപോലെ കേരള സർക്കാർ സ്കൂൾ പാചകതൊഴിലാളികളെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക. മാസവേതനം 5-ാം തിയ്യതിക്ക് മുമ്പായി വിതരണം ചെയ്യുക.2017 -ൽ കേരള സർക്കാർ ഗസറ്റ് വിഞ്ജാപനത്തിലൂടെ നടപ്പിൽ വരുത്തിയ ഉത്തരവ് പുനഃ സ്ഥാപിക്കുവാനുള്ള നടപടി സ്വീകരിക്കുക. സ്‌കൂൾ പാചക തൊഴിലാളികൾക്ക് (പിരിഞ്ഞ് പോയവർ ഉൾപ്പെടെ) പെൻഷൻ പദ്ധതി നടപ്പിലാക്കുക.ഹെൽത്ത് കാർഡ് സൗജന്യമായി നൽകാനുള്ള നടപടി സ്വീകരിക്കുക. 250 കുട്ടികൾക്ക് ഒരു പാചക തൊഴിലാളിയായി അംഗീകരിക്കുക. ആശ്രിത നിയമനം, അപകട ഇൻഷുറൻസ്, ക്ഷാമബത്ത എന്നീ ആനുകൂല്യങ്ങൾ നടപ്പിൽ വരുത്തുക.തുടങ്ങിയ അവകാശങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്കൂൾ പാചക തൊഴിലാളി സംഘടന (HMS) സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോ ഭത്തിന്റെ ഭാഗമായി കോഴിക്കോട് മാനാഞ്ചിറക്കടുത്തുള്ള വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ ഓഫീസിന് മുമ്പിൽ സായാഹ്ന നിൽപ്പു സമരം നടത്തി. സ്‌കൂൾ പാചകതൊഴിലാളി സംഘടന (H MS) കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ടി.കെ. ബാലഗോപാലൻ്റെ അധ്യക്ഷതയിൽ മനുഷ്യാവകാശ പ്രവർത്തകനും, തൊഴിലാളി നേതാവുമായ ഗ്രോ വാസു സായാഹ്ന നിൽപ്പു സമരം ഉദ്ഘാടനം ചെയ്തു. തൊഴിലാളി നേതാവ് ഒ.പത്മനാഭൻ മുഖ്യപ്രഭാഷണം നടത്തി. പി.ടി.ആസാദ്, ലോഹ്യ വിചാർ വേദി സംസ്ഥാന പ്രസിഡണ്ട് ഇ.കെ. ശ്രീനിവാസൻ, എം.സി. എച്ച് ചെയർമാൻ പി.അബ്‌ദുൾ മജീദ്, ടി.പി.ആയിഷാബി, വി.പി. ദേവ യാനി, എം.വി.ദേവി, സൽമ.എം.എം.. ഹബീബ് മുക്കം, യൂസഫ് കെ.പി, മിനി ചേളന്നൂർ എന്നിവർ പ്രസംഗിച്ചു.