ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുൻ്റെ രക്ഷാദൗത്യം തുടരുകയാണ്. ഇന്ന് മുതല്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാദൗത്യം നടക്കുന്നത് പുഴ കേന്ദ്രീകരിച്ചാണ്.നേരത്തെ സ്ക്യൂബാ ഡൈവേഴ്സ് ഉള്‍പ്പെടെ തയ്യാറായിരുന്നെങ്കിലും കനത്ത മഴ പുഴയില്‍ ഇറങ്ങുന്നതിന് തടസം സൃഷ്ടിച്ചു. പുഴയ്ക്ക് അടിയില്‍ നിന്ന് തിങ്കളാഴ്ച വൈകുന്നേരത്തോടെ പുതിയ സിഗ്നല്‍ ലഭിച്ചിരുന്നു. അതോടൊപ്പം സൈന്യം ലോറി കരഭാഗത്ത് ഇല്ല എന്നും സ്ഥിരീകരിച്ചിട്ടുണ്ടായിരുന്നു. ഇന്നത്തെ പരിശോധന ഗംഗാവലി നദിക്കടിയില്‍ നിന്ന് കിട്ടിയ സിഗ്നല്‍ കേന്ദ്രീകരിച്ചാണ്.