കപ്പൂർ:കൊഴിക്കര സ്വദേശികളായ മുള്ളംകുന്നത്ത് റിനീഷ് & ഹരിത ദമ്പതികളുടെ മകനാണ് രണ്ട് വയസുകാരനായ ധ്രുവ് റിനീഷ് .ഓര്‍മ്മ ശക്തിയുടെ മികവിലാണ് ധ്രുവ് ഈ നേട്ടം കരസ്തമാക്കിയത്. മകന് ചില കാര്യങ്ങള്‍ അനായാസമായി ഓര്‍ത്ത് വെക്കാന്‍ കഴിയുന്നുണ്ടെന്ന് കുട്ടിയുടെ അമ്മയ്ക്ക് നേരത്തെ തിരിച്ചറിയാന്‍ സാധിച്ചിരുന്നു.
അത് കൊണ്ട് തന്നെ തിരക്കിനിടയിലും ഒഴിവു സമയം കണ്ടെത്തി ധ്രുവിന്റെ കഴിവിനെ പ്രോത്സാഹിപ്പിച്ചിരുന്നു.
ഈ സമയത്തു ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സ് 2021 ഇവരുടെ ശ്രദ്ധയിൽ പെട്ടത് .തുടന്ന് IBR മായ് സമീപിക്കുന്നത് .IBR അധികൃതരുമായി ഓൺലൈനിൽ ബന്ധപ്പെടുകയും ചിത്രങ്ങളും വസ്തുക്കളും തിരിച്ചറിയുന്നതിന്റെയും പേരുകൾ പറയുന്നതിന്റെയും അവർക്കു നൽകി.
20 വാഹനങ്ങൾ , 21 മൃഗങ്ങൾ , 20 പക്ഷികൾ ,15 പഴങ്ങൾ ,15 ശരീര ഭാഗങ്ങൾ ,15 ഭക്ഷണ സാധനങ്ങൾ ,20 ഹൌസ് ഹോൾഡ് ഐറ്റംസ് ,10 പച്ചക്കറികൾ ,10 ഫ്ലാഷ് കാർഡുകൾ ,6 ഉരഗ ജീവികൾ ,6 കോസ്മെറ്റിക് ഐറ്റംസ് ,7 ആകൃതികൾ ,10വ്യക്തികൾ ,7 നിറങ്ങൾ ,ആഴ്ചകളുടെ പേരുകൾ ,മാസങ്ങളുടെ പേരുകൾ ,ഒന്ന് മുതൽ 10 വരെ കൗണ്ടിംഗ് ,അസാൻഡിങ് ഓർഡർ , ബിഗ് ഓർ സ്മാൾ ഐറ്റംസ് , 7 പ്രമുഖ പുസ്തകങ്ങളും എഴുത്തുകാരും എന്നി നിരവധി ശ്രമങ്ങളാണ് ധ്രുവ് റിനീഷിനു കഴിഞ്ഞത് .തുടർന്ന് അനുമോദന സെര്ടിഫിക്കറ്റും മെഡലും അധികൃതർ അയച്ചു നൽകിയിട്ടുണ്ട്
കപ്പൂർ മുൻ ലോക്കൽ കമ്മിറ്റി അംഗം എം.കെ.രാധാകൃഷ്ണന്റെ ചെറുമകനാണ്