ഖുലൈസ് : ജിദ്ദയ്ക്ക് സമീപം ഖുലൈസ് ഏരിയയില്‍ പ്രവാസിയായ ഭർത്താവിന്റെ അടുത്തേക്ക് വിസിറ്റ് വിസയില്‍ എത്തിയ മലയാളി കുടുംബിനി മരണപ്പെട്ടു.തിരൂര്‍ സ്വദേശി റംലാബി (48) തുവ്വക്കാട് ആണ് വിസിറ്റ് വിസയിലെത്തി ഭർത്താവ് അബ്ദുവിന്റെ കൂടെ ഖുലൈസില്‍ കഴിയവേ വിടപറഞ്ഞത്. മക്കള്‍: അന്‍സീറ, സഫ
ഖുലൈസ് ഹോസ്പിറ്റലിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. മരണാനന്തര നടപടി ക്രമങ്ങളുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളുമായി ഖുലൈസ് കെ എം സി സി സജീവമായി രംഗത്തുണ്ട്.