റിയാദ് : തറവാട് കൂട്ടായ്മ ലിറ്റിൽ ആർട്ടിസ്റ്റ് സീസൺ 2 എന്ന പേരിൽ നടത്തിയ ചിത്രരചന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. ജനുവരി 19 ന് റിയാദിലെ റായിദ് പ്രൊ കോർട്ടിൽ വെച്ച് നടന്ന മത്സരത്തിൽ 1000 ലേറെ കുട്ടികൾ പങ്കെടുത്തിരുന്നു. റിയാദിലുള്ള വിവിധ സ്കൂളുകളിൽ നിന്നും എത്തിയ കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള മികച്ച അവസരമാണ് തറവാട് ഈ വർഷം ഒരുക്കിയത്. 3 വയസ്സ് മുതൽ 16 വയസ്സ് വരെയുള്ള കുട്ടികളെ പ്രത്യേക വിഭാഗങ്ങളായി മാറ്റി ഓരോ വിഭാഗത്തിൽനിന്നും വിജയികളെ കണ്ടെത്തി അവർക്കുള്ള സമ്മാനദാനം ഫെബ് 4 ന് റിയാദിലെ അൽമാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പൊതു ചടങ്ങിൽ വെച്ച് നൽകുന്നതായിരിക്കും. മാപ്പെഡ്, യൂണിവേഴ്സൽ ഇൻസ്‌പെക്ഷൻ എന്നിവർ മുഖ്യ പ്രയോജകരായി. മാപ്പെഡ് ബ്രാൻഡ് മേറ്റീരിയൽസ് ഉപയോഗിച്ചായിരുന്നു കുട്ടികൾ ചിത്രങ്ങൾ രചിച്ചത്. സ്മാർട്ട് മോൾഡ്സ്, റിയാദ് വില്ലാസ്, മുസ്‌ക്കാൻ, അലാ ഇൻഡസ്ട്രിയൽ കമ്പനി, അൽ ഷംസ്, യാരാ ഇന്റർനാഷണൽ സ്കൂൾ എന്നിവർ സഹ പ്രയോജകരായി.