പ്രസവത്തെ തുടര്‍ന്ന് യുവ ഡോക്ടര്‍ മരിച്ചു

ആലപ്പുഴ: പ്രസവത്തെ തുടർന്ന് യുവ ഡോക്ടർ മരിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരം. ഓച്ചിറ സനൂജ് മൻസിലില്‍ ഡോ.സനൂജിന്റെ ഭാര്യ ഡോ.ഫാത്തിമ കബീർ (30) ആണു മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. യുവതിയുടെ രണ്ടാമത്തെ പ്രസവമായിരുന്നു.

ചന്തിരൂർ ഹൈടെക് ഓട്ടമൊബീല്‍ ഉടമ കണ്ടത്തില്‍പറമ്പില്‍ കബീറിന്റെയും ഷീജയുടെയും മകളാണ് ഡോ. ഫാത്തിമ കബീർ. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയില്‍ 3-ാം വർഷ എംഡി വിദ്യാർഥിനിയാണ്. മകള്‍: മറിയം സെയ്നബ. സഹോദരി : ആമിന കബീർ. ഫാത്തിമയുടെ കബറടക്കം നടത്തി.

spot_img

Related Articles

Latest news