ആഡംബര ഹോട്ടല്‍ ലീലാ പാലസില്‍ ബില്ല് നല്‍കാതെ യുവാവ് ഓടി രക്ഷപ്പെട്ടു

ന്യൂഡല്‍ഹി| ഡല്‍ഹിയിലെ ആഡംബര ഹോട്ടല്‍ ലീലാ പാലസില്‍ ബില്ല് നല്‍കാതെ യുവാവ് ഓടി രക്ഷപ്പെട്ടു.

23.46 ലക്ഷം രൂപയുടെ ബില്‍ തുക നല്‍കാതെയാണ് മഹമ്മദ് ഷെരീഫ് ഓടി രക്ഷപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 1 മുതല്‍ നവംബര്‍ 20 വരെയായിരുന്നു ഇയാള്‍ ഹോട്ടലില്‍ താമസിച്ചത്. വ്യാജ ബിസിനസ് കാര്‍ഡ് ഉപയോഗിച്ചാണ് ഷെരീഫ് ലീലാ പാലസില്‍ താമസം ശരിയാക്കിയത്. യുഎഇ സര്‍ക്കാരിന്റെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് ഇയാള്‍ ആള്‍മാറാട്ടം നടത്തിയത്. ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു.

spot_img

Related Articles

Latest news