കഴുത്തിൽ കുരുക്കിട്ട ചിത്രങ്ങൾ പ്രതിശ്രുത വരന് അയച്ച ശേഷം യുവതി തൂങ്ങി മരിച്ചു

ഒച്ചിറ: (കൊല്ലം): വിദേശത്തുള്ള പ്രതിശ്രുത വരനുമായി ഫോൺ സംസാരത്തിനിടെ പിണങ്ങിയതിനെത്തുടർന്ന് കഴുത്തിൽ കുരുക്കിടുന്ന ചിത്രങ്ങൾ വാട്സാപ്പിൽ അയച്ചു കൊടുത്ത ശേഷം യുവതി തൂങ്ങി മരിച്ചു.

പായിക്കുഴി കന്നേലിത്തറയിൽ സലിം – സബീന ദമ്പതികളുടെ മകൾ സുമയ്യ (18)യാണു മരിച്ചത്.

പെൺകുട്ടി തൂങ്ങി മരിക്കാൻ ശ്രമിക്കുന്ന വിവരം വിദേശത്തുനിന്നു മേമന സ്വദേശിയായ യുവാവ് ബന്ധുക്കളെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴേക്കും ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ട സുമയ്യ മരിച്ചിരുന്നു. ഇന്നലെ 4.15ന് ആയിരുന്നു സംഭവം.

പെൺകുട്ടിയുടെ പിതാവിന്റെ സഹോദരൻ റഹിം മുന്നു ദിവസം മുൻപാണു മരിച്ചത്. മരണാനന്തര ചടങ്ങുകൾ നടക്കുമ്പോൾ വിദേശത്തു നിന്നു യുവാവ് പെൺകുട്ടിയെ ഫോണിൽ വിളിക്കുകയും പെൺകുട്ടി ഫോണിൽ സംസാരിച്ചു കൊണ്ടു സമീപത്തെ സ്വന്തം വീട്ടിലെ മുറിക്കുള്ളിലേക്ക് കയറുകയുമായിരുന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഇല്ലായിരുന്നു.

കഴിഞ്ഞ വർഷം പ്ലസ്ടു പാസായ സുമയ്യയും മേമന സ്വദേശിയായ യുവാവും പഠനകാലത്തെ പ്രണയമായിരുന്നു. മുന്നു മാസം മുൻപു വിവാഹ നിശ്ചയം നടത്തിയിരുന്നു.

മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഓച്ചിറ പൊലീസ് കേസെടുത്തു. മൃതദേഹം ഇന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും.

പെൺകുട്ടിയുടെ മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തു. ഫോണിലെ വിവരങ്ങൾ സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് ശേഖരിക്കുന്നുണ്ട്. സംസ്കാരം ഇന്ന്. സഹോദരൻ: ഇർഫാൻ.

 

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056)

spot_img

Related Articles

Latest news