കേരളത്തില്‍നിന്ന് ഹജ്ജിന് പുറപ്പെടാന്‍ ഇനി മൂന്ന് കേന്ദ്രങ്ങള്‍

ന്യൂഡല്‍ഹി: കേരളത്തില്‍നിന്ന് ഹജ്ജിന് പുറപ്പെടാന്‍ ഇനി മൂന്ന് കേന്ദ്രങ്ങള്‍. കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങള്‍ അനുവദിച്ചിരിക്കുന്നത്.

കണ്ണൂരില്‍ ഇതാദ്യമായാണ് ഹജ്ജ് പുറപ്പെടല്‍കേന്ദ്രം ആരംഭിക്കുന്നത്. കോഴിക്കോട്ട് ഇടവേളയ്ക്കുശേഷം എംബാര്‍ക്കേഷന്‍ പുനരാരംഭിക്കും.

കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി അബ്ദുല്ലക്കുട്ടിയാണ് പ്രഖ്യാപനം നടത്തിയത്. ന്യൂനപക്ഷമന്ത്രി സ്മൃതി ഇറാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹജ്ജ് നയം പുതുക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ക്വാട്ട പത്തു ശതമാനം കൂട്ടി 80 ആക്കി. 20 ശതമാനമായിരിക്കും ഇനി സ്വകാര്യമേഖലയ്ക്കുള്ള ഹജ്ജ് ക്വാട്ട. നേരത്തെ ഇത് യഥാക്രമം 70, 30 ശതമാനമായിരുന്നു. വി.പി.ഐ ക്വാട്ട പൂര്‍ണമായി നിര്‍ത്തലാക്കുകയും ചെയ്തിരിക്കുകയാണ്.

ഇതോടൊപ്പം, മറ്റു പരിഷ്‌ക്കരണങ്ങളും വരുത്തിയിട്ടുണ്ട്. ബാഗും വസ്ത്രങ്ങളും ഇതുവരെ തീര്‍ത്ഥാടകരില്‍നിന്ന് പണമീടാക്കി ഹജ്ജ് കമ്മിറ്റി വാങ്ങിനല്‍കുകയാണ് ചെയ്തിരുന്നത്. ഇത് നിര്‍ത്തലാക്കി. ഇനി തീര്‍ത്ഥാടകര്‍ സ്വയം വാങ്ങേണ്ടിവരും. ദിര്‍ഹം സ്വയം മാറ്റി കൈവശം വയ്‌ക്കേണ്ടിവരും. ഇതോടൊപ്പം 300 രൂപയുടെ അപേക്ഷാ ഫീസ് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

spot_img

Related Articles

Latest news