സംസ്ഥാനത്ത് സംപൂർണ്ണ ലോക്ഡൗൺ ഉണ്ടാവില്ല

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയാന്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ധാരണ. രോഗവ്യാപനം രൂക്ഷമായ ഇടങ്ങളില്‍ നിയന്ത്രണം കടുപ്പിക്കാനും യോഗത്തില്‍ ധാരണയായി.

രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചത്. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുക എന്ന നിര്‍ദേശത്തെ യോഗത്തില്‍ ആരും പിന്തുണച്ചില്ലെന്നാണ് സൂചന. ജനങ്ങളുടെ ജീവനോപാധി ഇല്ലാതാക്കി മുന്നോട്ടുപോവാനാവില്ലെന്ന അഭിപ്രായത്തിനാണ് മേല്‍ക്കൈ ലഭിച്ചത്.

അതേസമയം സംസ്ഥാനത്തെ സ്ഥിതി ആശങ്കാജനകമാണെന്ന് യോഗം വിലയിരുത്തി. ഈ സാഹചര്യത്തിലാണ് കണ്ടയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം കടുപ്പിക്കാന്‍ യോഗം നിര്‍ദേശിച്ചത്. ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന യോഗം പറഞ്ഞു.

രോഗവ്യാപനം തടയുകയെന്ന ലക്ഷ്യത്തെട പ്രഖ്യാപിച്ച ശനി, ഞായര്‍ ദിവസങ്ങളിലെ മിനി ലോക്ക് ഡൗണ്‍ തുടരാന്‍ യോഗം നിര്‍ദേശിച്ചു. വാരാന്ത്യങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരുന്നത് ഗുണം ചെയ്യുമെന്ന് യോഗം അഭിപ്രായപ്പെട്ടു.

വോട്ടെണ്ണല്‍ ദിനമായ അടുത്ത ഞായറാഴ്ച ആഹ്ലാദപ്രകടനവും കൂട്ടംചേരലും ഒഴിവാക്കാന്‍ അതതു രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വമേധയാ നിര്‍ദേശിക്കണമെന്ന തീരുമാനമാണ് യോഗത്തിലുണ്ടായത്.

Media wings:

spot_img

Related Articles

Latest news