താമരശ്ശേരിയില്‍ നിന്നും പരീക്ഷയെഴുതാൻ പോയി കാണാതായ പതിമൂന്നുകാരിയെ ബെംഗളുരുവില്‍ കണ്ടെത്തി

കോഴിക്കോട്: താമരശ്ശേരിയില്‍ നിന്നും കാണാതായ പതിമൂന്നുകാരിയെ ബെംഗളുരുവില്‍ കണ്ടെത്തി. കർണാടക പൊലീസാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.പെണ്‍കുട്ടി നാട്ടിലെത്തിക്കാൻ താമരശ്ശേരി പൊലീസ് ബെംഗളുരുവിലേക്ക് പുറപ്പെട്ടു.

മാർച്ച്‌ 11ന് രാവിലെ ഒമ്പത് മുതലാണ് എട്ടാം ക്ലാസ് വിദ്യാർഥിനിയെ കാണാതായത്. പരീക്ഷ എഴുതാൻ പോയ പെണ്‍കുട്ടി പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്ന് പിതാവ് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു

പിന്നീട് ബന്ധുവായ യുവാവിനൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തി. ഇരുവരും പതിനാലാം തീയതി തൃശൂർ കെഎസ്‌ആർടിസി ബസ് സ്റ്റാന്റിന് സമീപത്തെ ലോഡ്ജില്‍ എത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ തിരിച്ചറിയല്‍ രേഖ ഇല്ലാത്തതിനാല്‍ റൂം നല്‍കിയിരുന്നില്ല. പിന്നീട് വാർത്ത കണ്ട് കുട്ടിയെ തിരിച്ചറിഞ്ഞ ലോഡ്ജിലെ ജീവനക്കാരൻ സിസിടിവി ദൃശ്യം പൊലീസിന് കൈമാറുകയായിരുന്നു.

spot_img

Related Articles

Latest news