ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണനെ യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താവായി നിയമിച്ചു. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസാണ് അർജുനെ നിയമിച്ചത്.
ഡിസിസി പുനഃസംഘടനയ്ക്ക് പിന്നാലെയാണ് യൂത്ത് കോൺഗ്രസിൽ പുതിയ നിയമനം നടന്നിരിക്കുന്നത്. ആതിര രാജേന്ദ്രൻ, നീതു ഉഷ, പ്രീതി, ഡെന്നി ജോസ് എന്നിവരും കേരളത്തിൽ നിന്നുള്ള വക്താക്കളാണ്. ആകെ 72 വക്താക്കളുടെ പട്ടികയാണ് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസ് പുറത്തുവിട്ടിരിക്കുന്നത്.