പെരിന്തൽമണ്ണ : സംഗീത ഉപകര ങ്ങളുടെ തോഴൻ , ഗാന ശ്രുതികളുടെ താള മിടിപ്പുകാരൻ, അലി മാസ്റ്റർക്കിത് സംഗീത വഴിയിൽ അര നൂറ്റാണ്ട്.അങ്ങാടിപ്പുറം പരിയാപുരം എച്. ആർ. അലി മാസ്റ്റർ തന്റെസംഗീതത്തിന്റെയും, സംഗീത ഉപകരണ വായനകളു ടെയും പിന്നിട്ട നാളുകളെ തിരിഞ്ഞു നോക്കുമ്പോൾ അനുഭൂതിയുടെ വിഭൂതിയിലാണ് . വളരെ ചെറുപ്പം മുതലെ ഗാന രചനയിലും. വിവിധ സഗീത ഉപകരണങ്ങളുടെ പ്രയോഗത്തിലും തന്റെ വ്യക്തി മുദ്രചാർത്തി തിളങ്ങിയ അലി മലബാറിലെ തന്നെ ശാസ്ത്രീയമായി സംഗീതം പഠിച്ച ചുരുക്കം ചിലരിൽ ഒരാളാണ്.അത് കൊണ്ടു തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒട്ടേറെ ശിഷ്യ ഗണങ്ങളുമുണ്ട് .
“പറഞ്ഞാൽ തീരുമോ ” എന്നത് ഇദ്ദേഹത്തിന്റെ സംഗീത ആൽബത്തിന്റെ പേരായിരുന്നു.. ഏറെ പ്രസിദ്ദി നേടി ഇതിന്നിപ്പോൾ സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ മത്സര പുതുമയുള്ള ഗാനങ്ങളാ യിമാറിയിരിക്കുന്നു .അത് പോലെ തന്നെ ഇദ്ദേഹത്തിന്റെ സംഗീത വിശേഷങ്ങളും പറഞ്ഞാൽ തീരില്ല. ഗാന രചനയിലും സംഗീതവും, വരികൾ ചിട്ടപ്പെടുത്തുന്നതിലും, ഓർക്കേസ്ട്രയുമെല്ലാം ഒറ്റയടിക്ക് കൈകാര്യം ചെയ്തു വ്യത്യസ്ഥനായ ഇദ്ദേഹം ഇന്ന് പെരിന്തൽമണ്ണ ഗവർമെന്റ് ഹൈസ്‌ക്കൂളിന് സമീപം എച്. ആർ. മ്യൂസിക്കൽസ് എന്ന സ്ഥാപനം നടത്തി വരികയാണ്. അങ്ങാടിപ്പുറം പരിയാപുരം സ്വദേശിയായ അലി മാസ്റ്റർ തന്റെ വേറിട്ട ഈ പാട്ടു സഞ്ചാരം തുടങ്ങിയിട്ട് ആരാന്നൂറ്റാണ്ടിലേറെയായി.
ഖത്തർ നേവിയിൽ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം ഗോവെ ഫർണ്ണാണ്ടസ്, മൺ മറഞ്ഞ പ്രമുഖ സംഗീതഞൻ തിരൂർ ഷാ, ഉസ്താദ് മുഹമ്മദ് മഞ്ചേരി, കേശവ തരകൻ പൂന്താനം എന്നിവരാണ് സംഗീതത്തിന്റെ ബാല പാഠം പകർന്നു നൽകിയത്. പ്രശസ്ത ഗായിക രഹ്ന നിലമ്പൂർ, ദുബൈ ഹിന്ദി സിനിമാ ഗാന മത്സരത്തിൽ മികച്ച ഗായകനായി തെരെഞ്ഞെടുത്ത ഹസൈയിനാർ പെരിന്തൽമണ്ണ, ഷിനോദ് കൊണ്ടോട്ടി, കൊച്ചിൻ കലാഭവൻ പ്രതിഭ. എൻ. എന്നിവരുടെ കൂട്ടായ്മയിൽ തയ്യാറാക്കിയ “പറഞ്ഞാൽ തീരുമോ” എന്ന സംഗീത ആൽബം ഇദ്ദേഹത്തിന്റെ കഴിവ് കൂടുതൽ പ്രകടമാക്കു ന്നതാണ്. “എഴുതിയാൽ തീരുമോ നിൻ മഹത്വം.”സ്വർണ്ണ നക്ഷത്രമേ നീയെവിടെ” ,”നീല കുറിഞ്ഞി പൂക്കും കാലം” എന്നീ ഗാനങ്ങൾ ഏറെ ശ്രദ്ദേയമാണ്.
ആൽബം പുറത്തിറക്കുവാൻ സഹായിച്ചതു മുൻ മുൻസിപ്പൽ കൗൺസിലർ വെള്ളാട്ടു മോഹനൻ ആയിരുന്നു. മലപ്പുറം ജില്ലാ കലാ കേന്ദ്രയിൽ സംഗീത ആദ്യാപകനായി വിരമിച്ച അലി മാസ്റ്ററുടെ കഴിവ് ഒത്തിരി മികച്ചതാണ്. വയലിൻ. കീബോഡ്, ഗിറ്റാർ. തബല എന്നിവയിലെ സിദ്ദിയിൽ മലയാളക്ക രയിലെ കലാകാരുടെ ആദരം പിടിച്ചു ഒട്ടേറെ മുന്നേറിയിരിക്കുന്നു പെരിന്തൽമണ്ണയിലെ ഈ കലാകാരൻ .
അഞ്ചു വർഷം മുൻപ് ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റ് വെല്ലിൽ. പി. സുരേന്ദ്രൻ ഇദ്ദേഹത്തെ പ്രതേക ഉപഹാരം നൽകി ആദരിച്ചിരുന്നു.ശാസ്ത്രീയ സംഗീതം ജീവ വായു പോലെ കരുതി ജീവിക്കുന്ന അലി മാസ്റ്റർ 7034835982 ഈ നമ്പറിൽ നിങ്ങളുടെ വിളിക്കപ്പുറത്തുണ്ട്.