ഇന്ത്യയിലേക്ക് പോകുന്നവര്‍ എയര്‍ സുവിദ ഫോം പൂരിപ്പിക്കണം

ദുബായ്- യു.എ.ഇയില്‍നിന്ന് ഇന്ത്യയിലേക്ക് പോകുന്നവര്‍ എയര്‍ സുവിദ സെല്‍ഫ് റിപോര്‍ട്ടിംഗ് ഫോം കൃത്യമായി പൂരിപ്പിച്ച് സമര്‍പ്പിക്കണമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു. ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും ഇത് പരിശോധിക്കും.

കോവിഡ്19 ആര്‍.ടി-പി.സി.ആര്‍ നെഗറ്റീവ് റിപ്പോര്‍ട്ടും അപ്ലോഡ് ചെയ്യണം. കൂടാതെ, പാസ്‌പോര്‍ട് കോപ്പിയും അപ്ലോഡ് ചെയ്യണം.
www.newdelhiairport.in ല്‍ കയറി സെല്‍ഫ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിക്കണം. ഇതിന്റെ പ്രിന്റൗട്ട് കോപ്പി വിമാനത്താവളത്തില്‍ ഹാജരാക്കണം.

എല്ലാ യാത്രക്കാരും നിര്‍ബന്ധമായും സെല്‍ഫ് ഡിക്ലറേഷന്‍ ഫോമിന്റെ രണ്ടു പ്രിന്റൗട്ടുകളും കോവിഡ്19 ആര്‍.ടിപി.സി.ആര്‍ നെഗറ്റീവ് റിപോര്‍ട്ടും വിമാനത്താവളത്തില്‍ ചെക് ഇന്‍ സമയത്ത് ഹാജരാക്കണം. ഇവയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പരിഗണിക്കില്ല.
കേരളത്തിലേക്ക പോകുന്നവര്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ പ്രവാസി രജിസ്‌ട്രേഷന്‍ ഫോമും ഇതോടൊപ്പം പൂരിപ്പിച്ചിരിക്കണം.

spot_img

Related Articles

Latest news