ചിന്തകൾ മാറണം

By : നജിലാ റാഫി

ചുറ്റും സംഭവിക്കുന്ന ഭയാനക ശബ്ദങ്ങളെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വിലപ്പെട്ട ജീവനുകൾ പൊഴിയുന്നതിനെക്കുറിച്ച്‌? മാധ്യമങ്ങൾ കുറച്ചു ദിനങ്ങൾ ചർച്ചചെയ്യും. ശേഷം, മറവിയിലേക്കു മടങ്ങും.

പറഞ്ഞ് തീർക്കാവുന്ന പ്രശ്നങ്ങൾക്ക് യുദ്ധം പ്രഖ്യാപിക്കുന്ന രാജ്യങ്ങൾ. പൊളിഞ്ഞു വീഴുന്ന ജീവനുകൾ, അണയാത്ത കണ്ണീർ. ഇതെന്ന് തീരുമെന്നറിയാതെ അൽപ്പാശ്വാസത്തിനായി തുറക്കുന്ന ജനലുകൾ.

അവിടെയും വിഷപ്പുക.  അത്‌ ശ്വസിച്ചിറങ്ങി വരുന്ന കുഞ്ഞുങ്ങൾ. ഭൂമിയുടെ അങ്ങോളമിങ്ങോളം, എല്ലാവരും ശ്വസിക്കുന്ന വായുവുള്ള അന്തരീക്ഷമാണ് നമ്മളെ ഒന്നിപ്പിക്കുന്നത്. ആ വായുവിൽ, ബോംബിലൂടെയും മാരക രാസ പദാർത്ഥത്തിലൂടെയും വിഷം കലർത്തുന്ന ഭരണാധികാരികൾ.

എന്തിനീ യുദ്ധം? നാം ചോദിക്കണം! ഇന്ന് അവർ അനുഭവിക്കുന്ന വേദനകൾ നാളെ നമ്മിലുമെത്തിയേക്കാം. അതിന് വഴിയൊരുക്കാതെ പറ്റുന്ന രീതിയിൽ നമുക്കും യുദ്ധത്തെ എതിർക്കാം.

സ്നേഹത്തിൻ്റെയും സമാധാനത്തിൻ്റെയും വെള്ളരിപ്രാവുകൾ പറക്കേണ്ട ഈ ഭൂമിയിൽ എന്തിനാണ് യുദ്ധം.

എല്ലാത്തിനും യുദ്ധമാണ് പരിഹാരമെങ്കിൽ ഈ ഭൂമിയിൽ ആരും ബാക്കിയുണ്ടാകില്ല എന്ന സത്യം നാം മനസ്സിലാക്കണം. ജീവനുകൾക്ക് വില നൽകണം.

മുത്തച്ഛന്റെ കയ്യാൽ ഇല്ലാതായ കൊച്ചുമക്കളുടെ വാർത്ത നാമിന്നലെ വായിച്ചു. മുത്തച്ഛനും വാപ്പയുമായി വഴക്കായിരുന്നതിനാല്‍ പുതിയ വീട്ടിലേക്ക് മാറുന്നതിന്റെ ആശ്വാസമായിരുന്നു ഇരുവര്‍ക്കും. പഠിച്ച്‌ നല്ലൊരു ജോലി നേടണമെന്ന ഇരുവരുടെയും സ്വപ്നം കത്തിയെരിഞ്ഞപ്പോള്‍ അവശേഷിച്ചത് ചാമ്പലായി മാറിയ ആ പാഠപുസ്തകങ്ങള്‍ മാത്രം.

മഞ്ചിക്കല്ലില്‍ നിര്‍മ്മിക്കുന്ന പുതിയ വീടിന് മതില്‍ കെട്ടിയപ്പോള്‍ത്തന്നെ ഇരുവരും അവിടെയെത്തി ചെടിയൊക്കെ നട്ടു. കഴിഞ്ഞ ദിവസം അതില്‍ പൂവിടുകയും ചെയ്തു. എന്നാല്‍ അത് കൊഴിയും വരെ പോലും ഇരുവരുടെയും ആയുസ് മാറ്റിവെക്കാന്‍ വിധി അനുവദിച്ചില്ല.

പറഞ്ഞ് തീർക്കാവുന്ന പ്രശനം അപ്പോൾ തന്നെ പറഞ്ഞ് തീർക്കണം, അല്ലെങ്കിൽ ഒഴിവാക്കാൻ പഠിക്കണം. ഇല്ലെങ്കിൽ കൊടും ക്രൂരതയിലേ അവസാനിക്കൂ.

ചിന്തകൾ മാറണം. മനസ്സിൽ നന്മ ഉൾക്കൊണ്ട് സ്നേഹത്തോടേയും സമാധാനത്തോടെയും പെരുമാറാനും സ്നേഹബന്ധങ്ങൾക്ക് വില നൽകാനും നാം പഠിക്കണം. എങ്കിലേ ഈ ഭൂമി സ്വർഗ്ഗതുല്യമാകൂ.

നജിലാ റാഫി

റിയാദ് യാര ഇന്റർനാഷണൽ സ്കൂൾ പന്ത്രണ്ടാം തരം വിദ്യാർത്ഥിനിയാണ് ലേഖിക. കോട്ടയമാണ് സ്വദേശം.

 

മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ നിങ്ങൾക്കുമുണ്ടോ ഒരു ആശയം ? നിങ്ങളുടെ സൃഷ്ടികള്‍ mediawingschannel@gmail.com എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും നിങ്ങളെക്കുറിച്ചുള്ള ചെറിയ കുറിപ്പും അയക്കണം. തെരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികള്‍ മീഡിയാ വിങ്ങ്സിൽ  പ്രസിദ്ധീകരിക്കും

spot_img

Related Articles

Latest news