വുഹാനിലെ സംഗീതോത്സവത്തിൽ ആർത്തുല്ലസിച്ച്​ ആയിരങ്ങൾ

വുഹാൻ: കൊറോണ വൈറസ്​ എന്നൊരു സാധനം ലോകത്ത്​ മുഴുവൻ പരന്നിട്ടുണ്ട്​ എന്ന് ഇവർ കേട്ടി​േട്ടയില്ലേ എന്ന്​ തോന്നിപ്പോകും ഈ വിഡിയോ കണ്ടാൽ. അതും കൊറോണ വൈറസ്​ ആദ്യം കണ്ടെത്തിയ സ്​ഥലത്ത്​ നിന്നുള്ള വിഡിയോ. ചൈനയിലെ വുഹാനിൽ കഴിഞ്ഞ ദിവസം നടന്ന ഒരു സംഗീത പരിപാടിയു​ടെ വിഡിയോ ആണിത്​. മാസ്​ക്​ പോലും ഇടാതെ ആയിരങ്ങളാണ്​ കൊറോണ വൈറസിന്‍റെ ‘ജന്മനാട്ടിൽ’ ​ആർപ്പുവിളിച്ചും ആടിപ്പാടിയും ആഘോഷത്തിമിർപ്പിൽ ആറാടുന്നത്​. തങ്ങളുടെ നാട്ടിൽ നിന്ന്​ പുറപ്പെട്ട്​ പോയൊരു ‘സാധനം’ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ലക്ഷക്കണക്കിന്​ ആളുകളെ വീടിനുള്ളിൽ ‘പൂട്ടിയിട്ടിരിക്കുകയാണെന്ന്​’ അറിഞ്ഞിട്ടുപോലുമില്ല എന്ന മട്ടിലുള്ള ആഘോഷം.

spot_img

Related Articles

Latest news